KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതർ 71 ലക്ഷം കടന്നു ; 61,49,536 ലക്ഷം പേർക്ക് രോഗ മുക്തിയും ;
24 മണിക്കൂറിനിടെ 66,732 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 816 മരണവും

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71,20,539 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് 8,61,853 പേരാണ് ചികില്‍സയിലുള്ളത്. 61,49,536 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച്‌ 816 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,09,150 ആയി വര്‍ധിച്ചു.

ഇന്നലെ വരെ രാജ്യത്ത് 8,78,72,093 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 9,94,851 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!