അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മാസ്തിക്കുണ്ട് സ്വദേശി മരിച്ചു
കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുളിയാർ പഞ്ചായത്ത് പരിധിയിലെ മാസ്തിക്കുണ്ട് സ്വദേശി ഇസ്മാഈൽ (51) ആണ് മരിച്ചത്. പരേതനായ ഇബ്രാഹിം-ആഇശ ദമ്പതികളുടെ മകനാണ്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഭാര്യ: സഫിയ. മക്കൾ: ജാഫർ സ്വാദിഖ്, അശ്കർ, മുസമ്മിൽ, സഫ് വാൻ, അഫ്ളൽ, ഫാത്വിമ. മരുമകൾ: തമീമ. സഹോദരങ്ങൾ: ഹംസ, അസ്ലം, സാലിം, അബ്ദുർ റഹ്മാൻ, സുഹ്റ, നുസൈബ, മിസ്രിയ. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഖബറടക്കും.