ഐപിഎൽ വാതുവയ്പ് : 20 പേർ അറസ്റ്റിൽ , 18 മൊബൈലുകൾ പിടിച്ചെടുത്തു

മുംബൈ: ഐപിഎല്‍ വാതുവയ്‌പുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക അറസ്റ്റ്. ഇന്‍ഡോര്‍ പൊലീസ് മൂന്ന് ഐപിഎല്‍ വാതുവയ്‌പ് സംഘങ്ങളെ പിടികൂടി. വെള്ളി, ശനി ദിവസങ്ങളിലായി 20 പേരെ അറസ്റ്റ് ചെയ്‌തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജേന്ദ്ര നഗറില്‍ നിന്ന് മാത്രം 12 പേരെ പിടികൂടി. വാതുവയ്‌പ് സംഘത്തില്‍ നിന്ന് 18 മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും എല്‍ഇഡി ടിവിയും പിടികൂടി.ഏഴ് ലക്ഷത്തിലേറെ രൂപ വാതുവയ്‌പ് സംഘത്തില്‍ നിന്ന് പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ 66 ഐടി ആക്‌ടാണ് ചുമത്തിയിരിക്കുന്നത്.ഡല്‍ഹി,നാഗ്പൂര്‍, നഗരങ്ങളിലും പരിശോധന നടന്നു. 14 ലക്ഷം രൂപയ്‌ക്ക് മുകളില്‍ വാതുവയ്‌പ് രജിസ്റ്റര്‍ ചെയ്‌തതായുള്ള രേഖകള്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്‌പ് സജീവമാണെന്ന് പൊലീസ് പറയുന്നു. അതേസമയം, കോടികണക്കിനു ആളുകളാണ് ഓണ്‍ലൈന്‍ ഗെയ്‌മുകളിലൂടെ ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.