ഓഫിസിലെ നാലു ജീവനക്കാര്‍ക്ക് കോവിഡ്
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ക്വാറന്റൈനിൽ

തിരുവനന്തപുരം: പൊന്നാനി എംഎല്‍എ ഓഫിസിലെ നാലു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്വാറന്റൈനില്‍. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരില്‍ ഒരാളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ സാഹചര്യത്തിലാണ് ക്വാറന്റൈനില്‍ തുടരാനുള്ള തീരുമാനം.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കര്‍ ക്വാറന്റൈനില്‍ കഴിയുന്നത്. ഇന്ന് എംപി കൊടിക്കുന്നില്‍ സുരേഷിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

