KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് വൻ സ്വർണവേട്ട ; 41 ലക്ഷം രൂപയുടെ സ്വർണക്കടത്ത് പിടികൂടി

SHARE THIS ON

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്തിയ ഒരു കിലോ സ്വര്‍ണവുമായി തമിഴ്‌നാട് സ്വദേശികളായ യുവാക്കള്‍ പിടിയിലായി. 41 ലക്ഷം രൂപയുടെ കള്ളക്കടത്താണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

ദുബായില്‍ നിന്നും എത്തിയ ഫ്ലൈ ദുബായ് വിമാനത്തില്‍ രാത്രി 10.30 ഓടെ എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തമിഴ്‌നാട് തൂത്തുക്കുടി സ്വേദേശികളായ അബ്ദുള്‍ ഫാസിം, റഹ്മാന്‍ എന്നിവരാണ് പിടിയിലായത്.ഇവരുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!