KSDLIVENEWS

Real news for everyone

യു ഡി എഫ് വെറുതെ ആ കട്ടിൽ കണ്ട് പനിക്കേണ്ട , ശോഭ സുരേന്ദ്രൻ പാർട്ടി വിടില്ലെന്ന് കെ സുരേന്ദ്രൻ

SHARE THIS ON

തിരുവനന്തപുരം: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശോഭ സുരേന്ദ്രന്‍ ബി ജെ പിയെ മുന്നില്‍ നിന്ന് നയിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബി ജെ പിയില്‍ ശോഭാ സുരേന്ദ്രന്‍ തുടങ്ങിവച്ച ചേരിപോര് രൂക്ഷമാകുന്ന ഘട്ടത്തിലാണ് അനുനയ നീക്കവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയില്‍ വിഭാഗിയത ഉണ്ടെന്ന് പറയുന്നത് മാദ്ധ്യമ സൃഷ്‌ടിയാണ്. ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വിടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

യു ഡി എഫ് വെറുതെ ആ കട്ടില്‍ കണ്ട് പനിക്കേണ്ട. യു ഡി എഫിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നു. അഡ്‌ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് യു ഡി എഫിന്റേത്. ശോഭ സുരേന്ദ്രന്‍ ബി ജെ പിയിലെ ഏറ്റവും കരുത്തയായ വനിതാ നേതാവാണ്. ശോഭ അങ്ങോട്ട് പോകുന്നു ഇങ്ങോട്ട് പോകുന്നു എന്നൊക്കെ പത്രങ്ങളുണ്ടാക്കി ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അവര്‍ എങ്ങോട്ടും പോകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഞങ്ങളൊരു കുടുംബമാണ്. അതില്‍ ആളുകള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാവും. എന്നാല്‍ മാദ്ധ്യമങ്ങള്‍ പറയുന്നതുപോലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുളള കലഹങ്ങള്‍ ഇവിടെയില്ല. ശോഭ സുരേന്ദ്രന്‍ ബി ജെ പിയിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണെന്ന് ആവര്‍ത്തിക്കുന്നു. നിരാശരാവുക മാദ്ധ്യമങ്ങളും എതിരാളികളുമായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!