KSDLIVENEWS

Real news for everyone

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള പ്രധാന യോഗ്യതകളും അയോഗ്യതകളും അറിയാം

SHARE THIS ON

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള പ്രധാന യോഗ്യതകളും അയോഗ്യതകളും അറിയാം

യോഗ്യതകള്‍:

· ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടായിരിക്കണം.

· നോമിനേഷന്‍ സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കണം.

· പട്ടികജാതികള്‍ക്കോ പട്ടികവര്‍ഗ്ഗങ്ങള്‍ക്കോ വേണ്ടി സംവരണം ചെയ്തിട്ടുളള ഒരു സ്ഥാനത്തിന്റെ സംഗതിയില്‍, ആ ജാതികളിലേതിലേതെങ്കിലുമോ അല്ലെങ്കില്‍ വര്‍ഗ്ഗങ്ങളിലേതിലെയെങ്കിലുമോ ഒരംഗമായിരിക്കണം

· സ്ത്രീകള്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുളള സ്ഥാനത്തിന്റെ സംഗതിയില്‍ അങ്ങനെയുളള ആള്‍ ഒരു സ്ത്രീ ആയിരിക്കണം

· കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുന്‍സിപ്പാലിറ്റി ആക്ട് എന്നിവയില്‍ എതെങ്കിലും വ്യവസ്ഥകള്‍ പ്രകാരം ആയോഗ്യരാക്കപ്പെടാത്തവര്‍

അയോഗ്യതകള്‍

ജീവനക്കാരന്‍ ആയിരിക്കരുത് :

· സര്‍ക്കാര്‍
· തദ്ദേശസ്ഥാപനം
· സര്‍ക്കാര തദ്ദേശസ്ഥാപന നിയന്ത്രണത്തിലുളള കോര്‍പ്പറേഷന്‍
• സര്‍ക്കാര്‍, തദ്ദേശസ്ഥാപനത്തിന് 51% കുറയാത്ത ഓഹരിയുളള കമ്പനി, ബോര്‍ഡ്.
· കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റി

• കെ എസ് ആര്‍ ടി സി, എംപാനല്‍ഡ് കണ്ടക്ടര്‍, കെ എസ് ഇ ബി, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, പ്രൊവിഷ്ണല്‍ സര്‍വ്വീസ്, എസ് എല്‍ ആര്‍, മില്‍മ, എന്നിവടങ്ങളിലെ ജീവനക്കാരും അയോഗ്യരാണ്.

• അഴിമതിക്കോ കൂറില്ലായ്മയ്‌ക്കോ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാര്‍

• പാര്‍ട്ട് ടൈം ജീവനക്കാരും ഓണേറിയം കൈപ്പറ്റുന്നവരും ജീവനക്കാരുടെ പരിധിയില്‍.

• ബാലവാടി ജീവനക്കരും ആങ്കണവാടി ജീവനക്കരും, ആശാവര്‍ക്കര്‍മാരും സാക്ഷരതാ പ്രേരക് മാര്‍ക്കും അയോഗ്യതയില്ല. എന്നാല്‍ നഗരസഭകളില്‍ സാക്ഷരതാ പ്രേരക് മാര്‍ അയോഗ്യരാണ്.

• ബാലവാടി ജീവനക്കരും ആങ്കണവാടി ജീവനക്കരും, ആശാവര്‍ക്കര്‍മാരും ഒഴികെയുള്ള പാര്‍ട്ട് ടൈം ജീവനക്കാരും ഓണേറിയം കൈപ്പറ്റുന്നവരും ജീവനക്കാരാണ്.

• തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് ബോധിപ്പിക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍

സ്ഥാനര്‍ഥികളുടെ അയോഗ്യത

• നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് അയോഗ്യനാക്കപ്പെട്ടവര്‍

• വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്ന് തെളിയിക്കപ്പെടുകയും പ്രഖ്യാപിക്കപ്പെടുകയും ചെയ്‌പ്പെട്ടവര്‍

• കോടതിയോ ട്രൈബ്യൂണലോ സാന്മാര്‍ഗിക ദൂഷ്യം ഉള്‍പ്പെട്ട കുറ്റത്തിന് മൂന്ന് മാസത്തില്‍ കുറയാത്ത കാലയളവിന് ശിക്ഷിക്കപ്പെട്ടവര്‍

• അഴിമതി കുറ്റത്തിന് തല്‍സമയം പ്രാബല്യത്തിലുള്ള നിയമം അനുസരിച്ച് കുറ്റക്കാരനാണെന്ന് ക്ഷമതയുള്ള അധികാര സ്ഥാനം വിധിച്ചവര്‍

• നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യ പ്രസ്താവന കളവോ, വ്യാജമോ ആയിരിക്കുക

• പട്ടികജാതിക്കാരനോ, പട്ടികവര്‍ഗ്ഗക്കാരനോ അല്ലായെന്ന് പിന്നീട് എപ്പോഴെങ്കിലും തെളിയിക്കപ്പെടുകയും അപ്രകാരം പ്രഖ്യാപിക്കപ്പെടുകയോ ചെയ്താല്‍

• ദുര്‍ഭരണത്തിന് വ്യക്തിപരമായി കുറ്റക്കാരനാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള ഓംബുഡ്‌സ്മാന്‍ വിധിച്ചവര്‍

• സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടവര്‍

• കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റം നിരോധിക്കല്‍) ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം അയോഗ്യനാക്കപ്പെടുകയും, അയോഗ്യനാക്കപ്പെട്ട തീയതി മുതല്‍ 6 വര്‍ഷം കഴിയാതിരിക്കുകയും ആണെങ്കില്‍വക്കീലായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കപ്പെട്ടവര്‍

• ബധിര മൂകനായവര്‍

• സര്‍ക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിലോ വീഴ്ച്ച വരുത്തിയതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ടവര്‍

• തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുര്‍വിനിയോഗം ചെയ്യുകയോ ചെയ്തിട്ടുള്ളതായി ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയവര്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!