അനുഭവങ്ങളുടെ രസച്ചരടുകൾ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ

ഷാർജ:എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും ആയ തൃക്കരിപ്പൂർ സ്വദേശി എൻ. കെ.പി ഷാഹുൽ ഹമീദ് എഴുതിയ ” അനുഭവങ്ങളുടെ രസച്ചരടുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ( IPH ഹാളിൽ) വെച്ച് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഇ പി ജോണ്സണ് പ്രകാശനം നിർവഹിച്ചു,
എൻ.കെ.പിഷാഹുലിന്റെ മകനുംഅബുദാബി ഇസ്ലാമിക് ബാങ്കിലെ ഉദ്യോഗസ്ഥനുമായ ഹാനി ഷാഹുൽ ആദ്യ കോപ്പി ഏറ്റു വാങ്ങി…പ്രമുഖ വാഗ്മിയും മുൻ എം. പി യുമായ അബ്ദുൽ സമദ് സമദാനിയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയത്. ചടങ്ങിൽ ദുബൈ തൃക്കരിപ്പൂർ ഐ.സി.സി പ്രസിഡന്റ് സലീം നവാസ്, പി. പി. ഹാരിസ്, IPH ചീഫ് കോഓർഡിനേറ്റർ എന്നിവർ സംബന്ധിച്ചു.

