തണുപ്പ് കാലം ആരംഭിച്ചു ;
ഓഫർ ഉണർവിൽ വിപണി; ദുബായിൽ ഇനി ആദായവിൽപന, വൻ വിലക്കുറവ്.

ദുബായ് – തണുപ്പുകാലത്തിനു തുടക്കമായതോടെ വിപണിക്ക് ഉണർവേകാൻ ചൂടൻ ഓഫറുകൾ . വസ്ത്രങ്ങൾ , പ്രമുഖ ബ്രാൻഡുകളുടെ ഷൂസുകൾ , ലതർ ഉൽപന്നങ്ങൾ എന്നിവയ്ക്ക് ഫാക്ടറി ഔട് ലെറ്റുകളിലും മാളുകളിലും വൻ വിലക്കുറവ് . ചെറുകിട സ്ഥാപനങ്ങളും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട് . മാസങ്ങൾക്കു ശേഷമാണ് വസ്ത്രവിപണി വീണ്ടും സജീവമാകുന്നത് . കമ്പിളി വസ്ത്രങ്ങൾ , ജാക്കറ്റ് തുടങ്ങിയവയ്ക്ക് ആവശ്യക്കാർ കൂടി . ബർമുഡ , ടാക് സ്യൂട്ട് , ടീ ഷർട് , സോക്സ് , ജൂബ തുടങ്ങിയവയ്ക്ക് പല കടകളിലും ഓഫർ . തുണിത്തരങ്ങൾക്ക് 25 മുതൽ 75 % വരെയാണു വിലക്കുറവ് . വാരാന്ത്യങ്ങളിൽ മെഗാ ഓഫറുകളുമുണ്ട് . ദുബായിൽ ഏതു കാലാവസ്ഥയിലും കോട്ടൻ വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണെന്നു കച്ചവടക്കാർ പറയുന്നു . സീസൺ മാറുമ്പോൾ പൊതുവേ കച്ചവടം കൂടാറുണ്ട് . വരും ആഴ്ചകളിൽ വിപണി കൂടുതൽ സജീവമാകുമെന്നാണു പ്രതീക്ഷ . ചില സ്ഥാപനങ്ങൾ സ്റ്റോക്ക് വിറ്റുതീർക്കുകയാണ് . നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് മലയാളികളടക്കമുള്ളർ ഷോപ്പിങ് കുറച്ചു . പലർക്കും ജോലി പോകുമോയെന്ന ആശങ്ക . നാട്ടിൽ അവധിക്കു പോകാനൊരുങ്ങുന്നവർ പോലും കാര്യമായൊന്നും വാങ്ങുന്നില്ല . പാർസൽ അയയ്ക്കുന്ന ശീലവും പലരും കുറച്ചു വിലക്കുറവിൽ സാധനങ്ങൾ വാങ്ങി ഓണം , പെരുന്നാൾ , ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളിൽ നാട്ടിലേക്ക് അയയ്ക്കുന്നത് പതിവായിരുന്നു.വില നോക്കാതെ ബാൻഡഡ് ഉൽപന്നങ്ങൾ വാങ്ങുന്ന ശീലം കുറഞ്ഞതായും വ്യാപാരികൾ പറയുന്നു . ഫാഷൻ ഭ്രമവും പഴയതുപോലെ കാണാനില്ല . ചെറുപ്പക്കാരുടെയടക്കം ശീലങ്ങളിൽ മാറ്റം വന്നതോടെ വലിയൊരു വിഭാഗം വിലകൂടിയ സാധനങ്ങൾ വാങ്ങുന്നില്ല . ജനകീയം , ‘ ബ്രാൻഡുകൾ പ്രമുഖ ബ്രാൻഡുകളുടെ കാൻവാസ് ലതർ ഷൂസുകൾ , ബാഗ് , ബെൽറ്റ് എന്നിവയും കുറഞ്ഞവിലയ്ക്കു വാങ്ങാം . ഫാഷനിലെ മാറ്റം , നിർമാണത്തിലെ നേരിയ പിഴവ് എന്നിവമൂലം വിപണിയിൽ നിന്നു പിൻവലിക്കുന്ന ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ തേടി പോകേണ്ട സാഹചര്യം ഇപ്പോഴില്ല . ഫാക്ടറി ഔട് ലെറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും പുതിയ മോഡൽ ഉൾപ്പെടെ ആദായ വിലയ്ക്ക വാങ്ങാമെന്നു ബ്രാൻഡഡ് സാധനങ്ങളുടെ ആരാധകർ പറയുന്നു . ഷൂസ് വാങ്ങുമ്പോൾ അതേവിലയ്ക്ക മറ്റൊന്നു സൗജന്യമായി നൽകുന്ന സ്ഥാപനങ്ങളുമുണ്ട് . ഗോഡൗണുകളിൽ കരാർ കാലാവധിക്കു ശേഷവും സ്റ്റോക്ക് സൂക്ഷിച്ചാൽ ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾക്ക് കമ്പനികൾ വൻ തുക നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് നിസ്സാരവിലയ്ക്ക് കച്ചവടം .

