KSDLIVENEWS

Real news for everyone

ചെമനാട് പഞ്ചായത്ത് വികസന മുന്നണി നിലവിൽവന്നു. പതിനഞ്ചിലധികം സ്ഥാനാർത്ഥികൾ മത്സര രംഗത്ത്.

SHARE THIS ON

ചെമനാട് : ത്രിതല പഞ്ചായത്തിൽ അഴിമതിരഹിത വികസനം ലക്ഷ്യമാക്കിയുള്ള മുന്നണി രൂപംകൊണ്ടു.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയസാദ്യതയുള്ള പതിനഞ്ചിൽ അധികം വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകി വിജയിപ്പിക്കുവാൻ ചെമനാട് കൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
സൈഫുദ്ധീൻ കെ. മാക്കോട് അദ്ധ്യക്ഷത വഹിച്ചു. ഹമീദ് ചാത്തങ്കൈ ഹുസൈൻ കുർച്ചിപള്ളം, ഷാഫി സി. എച്ച്., കെ.പി.ഗഫൂർ ദേളി തുടങ്ങിയവർ സംസാരിച്ചു.
ഹസ്സൻ ചെമ്പിരിക്ക സ്വാഗതവും, റമിസ്സ് മുഹമ്മദ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഷാഫി സി.എച്ച്.(ചെയർമാൻ), അബ്ദുൽ റഹ്‌മാൻ കല്ലട്ര(വൈസ് ചെയർമാൻ), ഹസ്സൻ ചെമ്പിരിക്ക(ജനറൽ കൺവീനർ), റമിസ്സ് മുഹമ്മദ് (കൺവീനർ), ഹമീദ് കീഴൂർ(ട്രഷറർ),
പ്രവർത്തക സമിതി മെമ്പർമാരായി സൈഫുദ്ധീൻ മാക്കോട്, ഹമീദ് ചാത്തങ്കൈ,ഹുസൈൻ കുർച്ചിപള്ളം, രവീന്ദ്രൻ തലക്ലായി, ഗഫൂർ ദേളി, രാജേഷ് ഉക്രമ്പാടി, സിദ്ധീഖ് കോയ കീഴൂർ, ബദ്റുദ്ധീൻ തെക്കിൽ, മുഹമ്മദ് കുഞ്ഞി കീഴൂർ, അമീർ കീഴൂർ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!