കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ അറ്റകുറ്റപ്പണി നടത്തും

കാസർകോട് ∙ നഗരസഭ പഴയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന്റെ സൺ ഷെയ്ഡ് തകർന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ തുടങ്ങി. ആവശ്യമാണെങ്കിൽ ഇതിന്റെ അറ്റകുറ്റപ്പണി ചെയ്യുമെന്ന് നഗരസഭ ചെയർമാൻ വി.എം.മുനീർ പറഞ്ഞു. ഇത് പരിശോധിച്ച് എസ്റ്റിമേറ്റ് നൽകാൻ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തി.
നഗരസഭയ്ക്ക് 50000 രൂപയിൽ തോാഴെ തുക മാത്രമേ ഇതിനു ചെലവിടാൻ അനുവാദമുള്ളൂ. കൂടുതൽ തുക ആവശ്യമായാൽ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണം. അതിനു താമസമെടുക്കും. കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതോടൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുന്നത് തടയേണ്ടത് പൊലീസിന്റെ ചുമതലയാണ്.

