അശൂർ സ്കൈ ലിമിറ്റഡ് കമ്പനിക്ക് കീഴിൽ വയനാട്ടിൽ ആരംഭിക്കുന്ന ടൗൺഷിപ്പിലേക്ക് ദുബായിൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് സംഘടിപ്പിച്ചു

ഇന്ത്യൻ ടൂറിസം മേഖലകളിൽ ഏറെ ശ്രദ്ധേയമായ പ്രകൃതി രമണീയമായ മഹിമകൾ കൊണ്ട് പ്രസിദ്ധമാണ് വയനാട്. ചുരങ്ങളും പർവ്വത നിരകളും പ്രകൃതിരമണീയമായ കാടുകളും മഞ്ഞുരുകുന്ന കുന്നുംപുറങ്ങളും ഏറെ പ്രകൃതിക്ക് മകുടം ചാർത്തുന്ന പ്രേദേശമാണ്, വയനാട് നിരവധി സംരംഭങ്ങൾ പ്രവാസികളുടെ സഹകരണത്തോടുകൂടി നാട്ടിൻപുറങ്ങളിൽ നടന്നുവരികയാണ്, ഏതൊരു നാടിന്റെയും അടിസ്ഥാ ശില എന്ന് പറയുന്നത് ആ നാടിന്റെ വികസനവും മുന്നോട്ടുള്ള പ്രയാരണവുമാണ് അത്തരത്തിലുള്ള ഒരു ബിസിനസ് സംരംഭമാണ് അശൂർ സ്കൈ ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിൽ അതിമനോഹരമായ മൂന്നേക്കറോളം സ്ഥലത്ത് നീണ്ടുകിടക്കുന്ന ടൗൺ ശിപ്പ് വരികയാണ്. സ്വപ്നം പദ്ധതിയിൽ ഹോസ്പിറ്റലി റ്റിയും,കളി മൈതാനവും, ഹൈപ്പർ മാർക്കറ്റുകളും ഒക്കെ ഇതിൻ്റെ പ്രത്യേകതയാണ്,ഈ സംരംഭത്തിൽ പങ്കാളികളെ ക്ഷണിക്കുന്നതിന് വേണ്ടി ദുബായ് ക്രൗൺ പ്ലാസയിൽ വച്ച് ഇൻവെസ്റ്റ്മെന്റ് സംഗമം നടത്തി.ദുബായിലെ വാണിജ്യ,സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങ് സാംസ്കാരിക മേഖലയിലെ പ്രമുഖൻ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. ബ്രോഷർ പ്രകാശനം അറബ് പ്രമുഖൻ യുസഫ് അൽ മസ്മി ഇഖ്ബാൽ ഹബ്ത്തൂറിനു നൽകി നിർവഹിച്ചു. ദുബായിലെ പ്രമുഖ വ്യക്തിത്വങ്ങളായ അബ്ദുള്ള നൂറുദ്ദിൻ അബ്ദുൽ റഹിമാൻ എൻജിനീയർ,അഡ്വക്കേറ്റ് നജീഷ്,അഡ്വക്കേറ്റ് നാസിയ ശബീർ,സമീർ വെസ്റ്റ് ഗോൾഡ്,അലി ടാറ്റ ബഷീർ പള്ളിക്കര,റാഫി പള്ളിപ്പുറം തുടങ്ങിയവർ പങ്കെടുത്തു.അശൂർ സ്കൈ ഗ്രൂപ്പ് പാർട്നർ മാരായ ഉണ്ണി,മുസ്തഫ തങ്ങൾ നേതൃത്വം നൽകി.

