KSDLIVENEWS

Real news for everyone

ആറ് പുതുമുഖങ്ങള്‍: സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു

SHARE THIS ON

കോഴിക്കോട്: സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു. ആറ് പേരെ പുതുതായി മുശാവറ അംഗങ്ങളാക്കി. ഇതോടെ മുശാവറ അംഗങ്ങളുടെ എണ്ണം 38 ആയി.

ബഷീർ ഫൈസി ചീക്കോന്ന്, ടി.കെ അബ്ദുല്ല മുസ്ല്യാർ വെളിമുക്ക്, പി. സൈതാലി മുസ്ല്യാർ മാമ്ബുഴ, അലവി ഫൈസി കൊളപ്പറമ്ബ്, ഷെരീഫ് ബാഖവി കണ്ണൂർ, അബ്ദുല്‍ ഗഫൂർ അൻവരി മുതൂർ എന്നിവരാണ് പുതുതായി മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സാദിഖലി തങ്ങളെ മുശാവറ അംഗമാക്കണമെന്ന് ലീഗ് അനുകൂല വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും രണ്ടുപേരെയും മുശാവറയില്‍ ഉള്‍പ്പെടുത്തിയില്ല.

സസ്‌പെൻഡ് ചെയ്ത ലീഗ് അനുകൂല പണ്ഡിതനായ മുസ്തഫല്‍ ഫൈസിയെയും തിരിച്ചെടുത്തില്ല. ജിഫ്രി തങ്ങള്‍ക്ക് എതിരായ വിമർശനത്തെ തുടർന്ന് ആണ് മുസ്തഫല്‍ ഫൈസിയെ സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!