ഇസ്മയുടെ ഇരട്ട ഗോളിൽ ചെന്നെയിന് വിജയം

ഐ എസ് എല്ലില്‍ ചെന്നൈയിന്‍ എഫ് സി വിജയ വഴിയില്‍ തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷ എഫ് സിയെ ആണ് ചെന്നൈയിന്‍ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജ്‌ഒഡീഷയുടെ വിജയം. ഇസ്മായില്‍ ഗോണ്‍സാവസിന്റെ ഇരട്ട ഗോളുകളാണ് ചെന്നൈയിന് മൂന്ന് പോയിന്റ് നല്‍കിയത്. ആദ്യ 19 മിനുട്ടില്‍ തന്നെ ചെന്നൈയിന്‍ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു.
15ആം മിനുട്ടില്‍ ആണ് ഇസ്മയുടെ ആദ്യ ഗോള്‍ വന്നത്. ഒഡീഷയുടെ ഒരു ഡിഫന്‍സീവ് പിഴവില്‍ നിന്നായിരുന്നു ആ ഗോള്‍. പിന്നാലെ 19ആം മിനുട്ടില്‍ ചെന്നൈയിന് ഒരു പെനാള്‍ട്ടിയും ലഭിച്ചു. അനിരുദ്ധ് താപയെ വീഴ്ത്തിയതിനായിരുന്നു പെനാള്‍ട്ടി. ഇസ്മ പെനാള്‍ട്ടി ലക്ഷ്യം തെറ്റാതെ വലയില്‍ എത്തിച്ചു.
രണ്ടാം പകുതിയില്‍ മൊറീസിയോ ഡിയേഗോ വഴി ഒരു ഗോള്‍ ഒഡീഷ മടക്കി എങ്കിലും പരാജയം ഒഴിവായില്ല. ഈ വിജയം ചെന്നൈയിനെ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തിച്ചു.

