KSDLIVENEWS

Real news for everyone

24 മണിക്കൂറിനിടെ രാജ്യത്ത് 2,47,417 പേർക്ക് കോവിഡ്; ടി.പി.ആര്‍ നിരക്ക് 13.11 %

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിൽ 2,47,417 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പ്രതിദിന കേസുകൾ കുതിക്കുകയാണ്. ഇന്നലത്തേക്കാൾ 27 ശതമാനം വർധനയാണ് രാജ്യത്ത് കോവിഡ് കേസുകളിലുണ്ടായിരിക്കുന്നത്.

ഇരുപത്തിനാല് മണിക്കൂറിനിടെ 380 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. 84,825 പേർ രോഗമുക്തി നേടി. 13.11 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. നിലവിൽ രാജ്യത്ത് 11,17,531 സജീവ കേസുകളാണുള്ളത്.

രാജ്യത്ത് ഇതുവരെയായി 5,488 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!