KSDLIVENEWS

Real news for everyone

ബസ് പാഞ്ഞെത്തും, ഇരുമ്പുകൂട്ടില്‍ ക്വാറന്റീന്‍: പുറത്തിറങ്ങാന്‍ വിലക്ക്‌, ചൈനയിലെ കാഴ്ച

SHARE THIS ON

ബെയ്ജിങ്: ക്വാറന്റീൻ ക്യാമ്പുകളിൽ നിരനിരയായിവച്ച മെറ്റൽ ബോക്സും(ഇരുമ്പുകൂട്) രോഗികളെ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന ബസുകളും ചൈനയിലെ പേടിപ്പെടുത്തുന്ന കാഴ്ചയാണിപ്പോൾ. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ അതികഠിനായ പ്രതിരോധ നടപടികളുടെ ഭീകരമുഖം ദൃശ്യമാകുന്ന നിരവധി വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സർക്കാരിന്റെ സീറോ കോവിഡ് നയത്തിന്റെ ഭാഗമായി ഇത്തരത്തിൽ ജനങ്ങളെ പീഡിപ്പിക്കുന്ന തരത്തിലുള്ള നടപടികൾക്കെതിരേ കടുത്ത വിമർശനവും ഉയരുന്നുണ്ട്.

ഒരു പ്രദേശത്തെയോ താമസിക്കുന്ന അപ്പാർട്ട്മെന്റിലെയോ ഏതെങ്കിലും ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ അവിടെയുള്ളവർ മുഴുവനും ക്വാറന്റീൽ കഴിയണമെന്നാണ് സർക്കാരിന്റെ കടുത്ത നിബന്ധന. രോഗം സംശയിക്കുന്നവരെ പ്രത്യകമായി സജ്ജീകരിച്ച ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ വലിയ ബസുകൾ പാഞ്ഞെത്തും. നിർബന്ധപൂർവ്വം എല്ലാവരേയും ബസുകളിലേക്കും തുടർന്ന് ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കും മാറ്റും. ആളുകളെ കൊണ്ടുപോകാനായി റോഡിന് വശങ്ങളിൽ ബസുകൾ നിരനിരയായി നിർത്തിയിട്ട കാഴ്ച നഗരത്തിൽ പലയിടത്തും കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!