KSDLIVENEWS

Real news for everyone

ഉളിയത്തടുക്ക
അൽ ഹുസ്ന ഷീ അക്കാദമി ഇസ്ലാമിക്‌ ശരീഅ ഫൈനൽ ഫലം പ്രസിദ്ധീകരിച്ചു

SHARE THIS ON


ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമിയിൽ 2019 – 21 വർഷത്തെ മൂന്നു ബാച്ചുകളുടെ ഇസ്ലാമിക്‌ ശരീഅ ഫൈനൽ ഫലം പ്രസിദ്ധീകരിച്ചു.

2019 – 20 വർഷത്തെ ഡിപ്ലോമ ഇൻ അൽ ഫാഹിമ കോഴ്സിൽ ആയിഷത്ത് സുൽത്താന മുട്ടത്തോടി ഒന്നാ റാങ്കും ആസിയത്ത് ഉനൈസ മൊഗ്രാൽ,ഫാത്തിമ മുനവ്വറ പട്ട്ല എന്നിവർ രണ്ടാം റാങ്കും ഖദീജത്ത് തൗസീറ മുട്ടത്തോടി മൂന്നാം റാങ്കും
ഡിപ്ലോമ ഇൻ സാക്കിയ കോഴ്സിൽ ഖൈറുന്നിസ എം.പി മൊഗ്രാൽ ഒന്നാം റാങ്കും ഹാജിറത്ത് റൈഹാറ രണ്ടാം റാങ്കും ഖദീജത്ത് സബ്‌രീന മൂന്നാം റാങ്കും കരസ്ഥമാക്കി.

2020 – 21 വർഷത്തെ ഡിപ്ലോമ ഇൻ സാക്കിയ കോഴ്സിൽ ഹഫ്സത്ത് നസീറ മുഗു ഒന്നാം റാങ്കും ഖുദ്‌സിയ്യ സെമീന ചെമനാട് രണ്ടാം റാങ്കും അവ്വമത്ത് സബീറ സങ്കായം കര മൂന്നാം റാങ്കും കരസ്ഥമാക്കി.

ഉന്നത വിഷയം നേടിയ റാങ്ക് ജേതാക്കളെ ഡയറക്ടർ മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് അഹ്‌സനി എന്നിവർ അഭിനന്ദിച്ചു.
അടുത്ത മാസം അവസാനം വാരം നടക്കുന്ന സ്ഥാപനത്തിന്റെ അഞ്ചാം വാർഷിക മഹാ സമ്മേളനത്തിൽ മൂന്നു ബാച്ചുകളിൽ നിന്നും വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും ജേതാക്കൾക്കുള്ള അവാർഡ്‌ ദാനവും നടക്കും.

സ്ത്രീ സമന്വയ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ 2017ൽ തുടക്കം കുറിച്ച സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി പ്രസ്ടു കൊമേഴ്‌സ്,
അഫ്സലുൽ ഉലമ പ്രിലിമിനറി പഠനത്തോടൊപ്പം ഡിപ്ലോമ ഇൻ അൽഫാഹിമ ഡിപ്ലോമ ഇൻ സാക്കിയ ഇസ്ലാമിക്‌ ശരീഅ പഠനവും പൂർത്തീകരിച്ച് ആയിരത്തോളം വിദ്യാർത്ഥികൾ പുറത്തിറങ്ങിയിട്ടുണ്ട്.
ഇവരിൽ പലരും ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ സേവനം ചെയ്തു വരുന്നു.
പാഠ്യ വിഷയങ്ങൾക്ക് പുറമെ സർക്കാർ തലത്തിൽ ജില്ലാ വനിതാ സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന സെൽഫ് ഡിഫൻസ് ക്യാമ്പുകളും ന്യൂനപക്ഷ വകുപ്പിന്റെ പ്രീ മാരിറ്റൽ കോഴ്സുകളും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെയുള്ള പ്രീ പ്രൈമറി ടീച്ചിംഗ് കോഴ്സും നടന്നു വരുന്നു.

🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!