KSDLIVENEWS

Real news for everyone

തിരുവമ്പാടിയില്‍ തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

SHARE THIS ON

കോഴിക്കോട്: തിരുവമ്പാടി പുന്നക്കലില്‍ ചപ്പാത്ത് റോഡില്‍ തീപിടിച്ച കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.

പുന്നക്കല്‍ സ്വദേശി താഴത്ത് പറമ്പില്‍ അഗസ്ത്യന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. മൃതദേഹം ആരുടേതെന്ന കാര്യം വ്യക്തമല്ല. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാര്‍ കത്തുന്നത് കണ്ടത്. ഉടനെ തിരുവമ്പാടി പോലീസിനെ വിവരം അറിയിച്ചു.

പോലീസ് സ്ഥലത്ത് എത്തി വെള്ളം ഒഴിച്ച് തീ അണച്ചു. ശേഷം നടത്തിയ പരിശോധനയിലാണ് കാറിനകത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
നമ്പര്‍ പരിശോധിച്ച് നടത്തിയ അന്വഷണത്തിലാണ് കാര്‍ അഗസ്ത്യന്‍ ജോസഫിന്റെ ഉടമസ്ഥതയില്‍ ഉളളതാണെന്ന് മനസിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!