കാസര്‍കോട് നഗരസഭയുടെ അണങ്കൂര്‍ പച്ചക്കാട് ഹെല്‍ത്ത് വെല്‍നസ്സ് സെന്റര്‍ ഉദ്ഘാടനം 15ന്

കാസര്‍കോട്: കാസര്‍കോട് നഗരസഭ സമ്പൂര്‍ണ്ണ ആരോഗ്യം ലക്ഷ്യം വെച്ചുകൊണ്ട് ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ നടപ്പിലാക്കുന്ന ഹെല്‍ത്ത് വെല്‍നസ്സ് സെന്ററിന്റെ രണ്ടാം കേന്ദ്രം ജനുവരി 15 ന് 3 മണിക്ക് നഗരസഭാ ചെയര്മാന് അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ നടപ്പിലാക്കുന്ന 3 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തന സജ്ജമായ അണങ്കൂര്‍ പച്ചക്കാടിലെ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്യുന്നത്. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറയും. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അബ്ബാസ് ബീഗം, സിയാന ഹനീഫ്, റീത്ത ആര്, രജനി കെ, കൗണ്‍സിലര്‍മാരായ സവിതാ ടീച്ചര്‍, ലളിത എം, ഡോ. അനില്‍കുമാര്‍ പി.കെ. (ഡി.പി.എം. എന്‍.എച്ച്.എം.), ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിക്കും. കൗണ്‍സിലര്‍മാരായ മജീദ് കൊല്ലമ്പാടി, മമ്മു ചാല, സൈനുദ്ദീന്‍ തുരുത്തി, പി രമേശ്, ശാരദ, സമീറ അബ്ദുല്‍ റസാഖ്, അസ്മ മുഹമ്മദ്, നഗരസഭ സെക്രട്ടറി ജസ്റ്റിന് പി.എ, നഗരസഭ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി സംബന്ധിക്കും. അര്‍ബന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ അലക്സ് ജോസ് നന്ദി പറയും. തളങ്കര നുസ്രത് നഗറിലാണ് ഹെല്‍ത്ത് വെല്‍നസ്സ് സെന്ററിന്റെ ആദ്യ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.”

