UAE ചെർക്കള ക്രിക്കറ്റ് ലീഗ് 2025 Season 5; ചാമ്പ്യൻസ് പട്ടം നേടി Kamaliya Dazzlers, Cherkala North Sporting Club റണ്ണേർസ് ആയി

*Dubai CCL Season-5ന്റെ ആവേശം അലകടലായി മാറിയ ഇന്നലെയുടെ സായാഹ്നം പറയാതെ വയ്യ. ഓരോ മാച്ച് അവസാനിക്കുംബഴും കാണികളെ ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു പല ടീമുകളുടേയും. ഗ്രൗണ്ടിന് ചുറ്റിലായി ജനസാഗരങ്ങളെ സാക്ഷിയാക്കി ആദ്യ മത്സരത്തിൽ കൊമ്പ് കോർത്ത Kamaliyas Dazzlers v/s North Sporting മാച്ചിൽ വിജയം നേടിയത് North Sporting ആയിരുന്നു. അതേ ഇരു ടീമുകളം അവസാനം കലാശപ്പോരിലും ഏറ്റുമുട്ടി എന്നത് മറ്റൊരു കൗതുകം .മാസ്മരികത നിറഞ്ഞ ഫൈനലിൽ കലാശപ്പോരിന്റെ എല്ലാ മാറ്റും മികച്ച് നിന്നപ്പോൾ Kamaliyas Dazzlers നേടി ചാമ്പ്യൻ പട്ടം* 🏆
*ഫൈനലിലെ മാൻ ഓഫ് ദ മാച്ചിനൊപ്പം മികച്ച ബാറ്റ്സ്മാനായി Kamaliyas Dazzlersന്റെ അൻഫൽ അല്ലാമയെ തിരഞ്ഞെടുത്തപ്പോൾ മികച്ച ബൗളറായത് Dominators Intragerന്റെ ആഷി ബാലടുക്കയായിരുന്നു. തീപാറും സ്പെല്ലിനെ അനായാസം കൈപിടിയിലൊതുക്കി വിക്കറ്റിനുപിന്നിൽ ഇന്ദ്രാജാലം തീർത്ത് North Sportingന്റെ മുജീബ് അല്ലാമ ബെസ്റ്റ് കീപറായപ്പോൾ കൺകുളിർന്ന അവിശ്വസീനിയ ക്യാച്ച് കൈപിടിയിലാക്കി Kamaliyas Dazzlersന്റെ സെപ്പി ബദ്രിയയെ ബെസ്റ്റ് ക്യാച്ചറായി തിരഞ്ഞെടുത്തു. സെമിഫൈനലിനൊരുപിടി മുന്നെ കാലിടറിയങ്കിലും CK Kings XIന്റെ ഷാലു ബേർക്ക ടൂർണ്ണമന്റിലുടനീളം ബൗളിംഗിലും ബാറ്റിംഗിലും കരുത്ത് കാട്ടി ടൂർണ്ണമന്റിന്റെ താരമായി മാറി* …!

