സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്നവർ സർക്കാരിനെ അട്ടിമറിക്കാൻ വന്നവരല്ല – ചെന്നിത്തല

കൊച്ചി: പി.എസ്.സി. ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍സമരം നയിക്കുന്നതച് സര്‍ക്കാരിനെ അട്ടിമറിക്കാനല്ല. അവര്‍ ഉന്നയിക്കുനന്നത് ന്യായമായ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് മാസം മാത്രം ആയുസുള്ള സര്‍ക്കാരിനെ ഇനി ആര് അട്ടിമറിക്കാനാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ഈ സര്‍ക്കാരിനെ ജനങ്ങള്‍തന്നെ അട്ടിമറിച്ചോളുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാര്‍ നിരന്തരമായി സമരരംഗത്തുളള യുവാക്കളെ ആക്ഷേപിക്കുകയാണ്. രാഷ്ട്രീയ വിരോധം കൊണ്ട് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കെ.എസ്.യുക്കാരും യൂത്ത് കോണ്‍ഗ്രസുകാരുമാണ് എന്നുള്ള ഭാഷ്യം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.അതിജീവനത്തിനായുള്ള പോരാട്ടമാണ്, അതുകൊണ്ടുതന്നെ ഇവിടെ സമരജീവികളില്ല. സമരങ്ങളോടുള്ള നരേന്ദ്ര മോദിയുടെ അതേ സമീപനമാണ് പിണറായി വിജയനും കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചരിത്രത്തില്‍ ഒരു സര്‍ക്കാരും നടത്താത്ത പിന്‍വാതില്‍, താല്‍ക്കാലിക, കണ്‍സള്‍ട്ടന്‍സി നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തുന്നത്. അനധികൃത നിയമനങ്ങള്‍ നടത്തുന്ന വകുപ്പ് അധ്യക്ഷന്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളില്‍ സ്വകാര്യ ഏജന്‍സികള്‍ മുഖേന ജോലിക്ക് കയറിയവരെയെല്ലാം പിരിച്ചുവിടുകയും വേണം. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അനധികൃതമായി നടന്ന നിയമനങ്ങളെല്ലാം പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

