പൊതുമരാമത്ത് റസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാഫലകം എം.സി. ഖമറുദ്ദീൻ എം.എൽ.എ. അനാച്ഛാദനം ചെയ്യുന്നു

മഞ്ചേശ്വരം: പൊതുമരാമത്ത് റസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് കെട്ടിടം പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. ഒരുകോടി ചെലവിൽ വി.ഐ.പി റൂം, മൂന്ന് ബെഡ്റൂം, അടുക്കള, ഡൈനിങ് ഹാൾ, സന്ദർശകമുറി എന്നിവയുണ്ട്. എം.സി.ഖമറുദ്ദീൻ അധ്യക്ഷനായിരുന്നു
രാജ്മോഹൻ ഉണ്ണിത്താൻ എം.പി., മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംസീന, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മൊന്തേറൊ, ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൾ റഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംസീന അബ്ദുള്ള, ശ്രീധര, യു.കെ.രവികുമാർ, വി.പി.മുഹമ്മദ് മുനീർ, അനസ് അഷ്റഫ് എന്നിവർ സംസാരിച്ചു.

