തുര്‍ക്കി ഭൂകമ്ബം; കരാറുകാരെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍

അങ്കാര: 28,000-ത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഭൂകമ്ബത്തില്‍ ജനരോഷം അടക്കാനുള്ള നടപടികളുമായി തുര്‍ക്കി സര്‍ക്കാര്‍. വന്‍ തോതിലുള്ള നാശനഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയില്‍ പുരോഗമിക്കുന്നതിനിടെ, തകര്‍ന്നുവീണ കെട്ടിടങ്ങള്‍ നിര്‍മിച്ച കരാറുകാരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. അറസ്റ്റ് ഭയന്ന് നിരവധി കരാറുകാര്‍ രാജ്യം വിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഭൂകമ്ബ പ്രതിരോധ നിര്‍മാണ നിയമങ്ങള്‍ ലംഘിച്ചെന്ന കുറ്റം ആരോപിച്ച് ഭരണകൂടം 130 കരാറുകാരെ അറസ്റ്റ് ചെയ്തു. നിരവധി പേര്‍ക്ക് സമന്‍സ് നല്‍കി. ഭൂകമ്ബം പ്രതിരോധിക്കാനുള്ള രീതിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കണമെന്ന് ചട്ടം തുര്‍ക്കിയില്‍ ഉണ്ടെങ്കിലും ഇവ മിക്കപ്പോഴും പാലിക്കപ്പെടാറില്ല. വേണ്ടത്ര അകലം പാലിക്കാതെ മുട്ടിയുരുമ്മുന്ന രീതിയില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചവരെയും ഭൂകമ്ബ പ്രതിരോധ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കാത്തവരെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ ഇത്തരം നിര്‍മിതികള്‍ കെട്ടിപ്പൊക്കാന്‍ അനുവാദം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും സഹായികള്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടിയൊന്നും എടുത്തിട്ടില്ല.

