KSDLIVENEWS

Real news for everyone

വാലന്‍റൈൻസ് ദിനം: പ്രിയപ്പെട്ടയാള്‍ക്ക് ഐഫോണ്‍ സമ്മാനിക്കാനാണോ പ്ലാന്‍; ഇതാ മികച്ച ഓഫറുകള്‍

SHARE THIS ON

വാലന്‍റൈൻസ് ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് ഒരു ആപ്പിള്‍ ഡിവൈസ് സമ്മാനമായി വാങ്ങി നല്‍കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നോ?

ആപ്പിള്‍ ഐഫോണുകള്‍ ഇപ്പോള്‍ വൻ വിലക്കുറവില്‍ ലഭ്യമാണ്. അടുത്തിടെ പുറത്തിറക്കിയ ഐഫോണ്‍ 16 ഉം ഐഫോണ്‍ 16 പ്ലസും വളരെ കുറഞ്ഞ വിലയ്ക്ക് ഫ്ലിപ്‍കാർട്ടില്‍ വില്‍ക്കുന്നു. ഇതാ ചില മികച്ച ഐഫോണ്‍ ഡീലുകളെക്കുറിച്ച്‌ അറിയാം.

ഐഫോണ്‍ 16 ഉം ഐഫോണ്‍ 16 പ്ലസും

കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ പുറത്തിറക്കിയ ഐഫോണ്‍ 16 ഉം ഐഫോണ്‍ 16 പ്ലസും ആപ്പിളിന്‍റെ ഏറ്റവും പുതിയ നോണ്‍-പ്രോ സ്മാർട്ട്‌ഫോണുകളാണ്. ഐഫോണ്‍ 16 ഉം ഐഫോണ്‍ 16 പ്ലസും ആപ്പിളിന്‍റെ ഇൻ-ഹൗസ് എ18 ബയോണിക് ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. അവയുടെ സ്‌ക്രീൻ വലുപ്പത്തിലും ബാറ്ററി ശേഷിയിലും മാത്രമാണ് വ്യത്യാസം. ഐഫോണ്‍ 16 ന് 6.1 ഇഞ്ച് 60Hz ഒഎല്‍ഇഡി പാനല്‍ ഉണ്ട്. അതേസമയം പ്ലസ് വേരിയന്‍റിന് വളരെ വലിയ 6.7 ഇഞ്ച് 60Hz ഒഎല്‍ഇഡി ഡിസ്‌പ്ലേയാണുള്ളത്.

ഈ ഫോണുകളുടെ പിൻഭാഗത്ത് രണ്ട് ക്യാമറകളുണ്ട്. അതില്‍ 48 എംപി പ്രൈമറി സെൻസറും 12 എംപി അള്‍ട്രാവൈഡ് ലെൻസും ഉള്‍പ്പെടുന്നു. നിങ്ങള്‍ക്ക് ആപ്പിള്‍ ഇന്‍റലിജൻസ് പിന്തുണയും 512 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളും ലഭിക്കും. ആപ്പിള്‍ ഐഫോണ്‍ 16ന് 3,561 എംഎഎച്ച്‌ ബാറ്ററിയും ഐഫോണ്‍ 16 പ്ലസിന് 4,674 എംഎഎച്ച്‌ ബാറ്ററിയുമാണുള്ളത്. രണ്ട് ഉപകരണങ്ങളും 25 വാട്സ് വയർഡ്, 15 വാട്സ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

ആപ്പിളിന്‍റെ ഏറ്റവും പുതിയ കോംപാക്റ്റ് ഡിവൈസ് നിങ്ങള്‍ തിരയുകയാണെങ്കില്‍, 68,999 രൂപയ്ക്ക് ഐഫോണ്‍ 16 ഒരു മികച്ച ഓപ്‍ഷനാണ്. എങ്കിലും, വലിയ ബാറ്ററിയുള്ള ഒരു വലിയ ഫോണ്‍ നിങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, 78,999 രൂപയില്‍ ആരംഭിക്കുന്ന ഐഫോണ്‍ 16 പ്ലസ് പരിഗണിക്കാം.

ഐഫോണ്‍ 15 ഉം ഐഫോണ്‍ 15 പ്ലസും

ഐഫോണ്‍ 15 ഉം ഐഫോണ്‍ 15 പ്ലസും ഡിസ്‍കൗണ്ട് വിലയില്‍ ഇപ്പോള്‍ ലഭ്യമാണ്. പുതിയ മോഡലുകളെപ്പോലെ, രണ്ടും തമ്മിലുള്ള വ്യത്യാസം അവയുടെ സ്ക്രീൻ വലുപ്പവും ബാറ്ററി ശേഷിയും മാത്രമാണ്. രണ്ട് ഫോണുകളും എ17 ബയോണിക് ചിപ്പാണ് നല്‍കുന്നത്, കൂടാതെ 48 എംപി പ്രൈമറി ലെൻസും 12 എംപി അള്‍ട്രാവൈഡ് സെൻസറും ഉള്ള ഡ്യുവല്‍ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. ഏറ്റവും പുതിയ തലമുറയിലെന്നപോലെ ഇവയും 25 വാട്സ് വയർഡ്, 15 വാട്സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.

ഐഫോണ്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യുക, ഗുരുതര സുരക്ഷാ പ്രശ്നത്തിന് പരിഹാരം; വിഷ്വല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളും എത്തി

അതേസമയം ഈ ഫോണുകള്‍ ആപ്പിള്‍ ഇന്റലിജൻസിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഓർമ്മിക്കുക. അതിനാല്‍ നിങ്ങള്‍ എഐ സവിശേഷതകള്‍ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍, പുതിയ ഐഫോണുകള്‍ ആയിരിക്കും മികച്ച ഓപ്‍ഷൻ. ഐഫോണ്‍ 15 ഉം ഐഫോണ്‍ 15 പ്ലസും നിലവില്‍ 64,999 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്, എന്നാല്‍ നിങ്ങളുടെ ബജറ്റ് കുറവാണെങ്കില്‍ മാത്രം സ്റ്റാൻഡേർഡ് ഐഫോണ്‍ 15 വാങ്ങുന്നതാകും ഉചിതം. ഐഫോണ്‍ 15 പ്ലസിനെ സംബന്ധിച്ചിടത്തോളം, 68,999 രൂപയ്ക്ക് ഇതൊരു മികച്ച ഡീലാണ്.

ഐഫോണ്‍ 14

2022-ല്‍ പുറത്തിറക്കിയ ഐഫോണ്‍ 14 ല്‍ എ15 ബയോണിക് ചിപ്പാണ് നല്‍കുന്നത്. ഏറ്റവും വേഗതയേറിയ ഐഫോണ്‍ അല്ലെങ്കിലും, ദൈനംദിന ജോലികള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാൻ ഈ ചിപ്‌സെറ്റിന് കഴിയും. ഐഫോണ്‍ 15, ഐഫോണ്‍ 16 എന്നിവ പോലെ, ഒരു കൈകൊണ്ട് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന 6.1 ഇഞ്ച് 60Hz ഒഎല്‍ഇഡി സ്‌ക്രീനാണ് ഇതിനുള്ളത്. ഐഫോണ്‍ 14 ല്‍ 12 എംപി പ്രൈമറി ക്യാമറയും 12 എംപി അള്‍ട്രാവൈഡ് ഷൂട്ടറും ഉണ്ട്.

അതേസമയം 2022-ല്‍ ഐഫോണ്‍ 14 പുറത്തിറക്കിയതിനാല്‍, ഇത് താരതമ്യേന പഴയ ഡിവൈസ് ആണെന്ന് ഓർമ്മിക്കുക. എങ്കിലുമിതിന് ഇനിയും കുറച്ച്‌ ഒഎസ് അപ്‌ഡേറ്റുകള്‍ കൂടി ബാക്കിയുണ്ട്. അതിനാല്‍ നിങ്ങള്‍ അധികം പണം ചെലവഴിക്കാതെ ഒരു ഐഫോണ്‍ തിരയുകയാണെങ്കില്‍ ഇതൊരു നല്ലൊരു ഓപ്‍ഷനായിരിക്കും. നിലവില്‍ ഇത് 53,999 രൂപയ്ക്ക് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!