ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

ചെർക്കള ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള താൽപര്യം വളർത്തിയെടുക്കാനും ഭാഷയിലുള്ള കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള മികച്ച അവസരമായി ഇംഗ്ലീഷ് ഫെസ്റ്റ് മാറി. ഹെഡ്മാസ്റ്റർ മുഹമ്മദലി സർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസ്സിറ്റൻ്റ് സമീർ തെക്കിൽ, പ്രൈമറി ഇൻ ചാർജ് രാജേഷ് പി വി, SRG കൺവീനർ ഹംസ സാർ, സ്റ്റാഫ് സെക്രട്ടറി അഭിലാഷ് സർ ആശംസകൾ നേർന്നു. ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ സജിത ,അസ്മിനി , ലമീസ് , ദീപ , ദീപിക , മുഫീദ , സാജിത മറ്റ് അധ്യാപകർ പ്രോഗ്രാമിന് നേതൃത്വം നൽകി.

