ഡോക്ടർ നജ്മ പാലക്കിയും ഡോക്ടർ രജീഷ സിഎച്ചും എച്ച്എൻസി ദേളിയുടെ കരുത്ത്; ഷിജാസ് മംഗലാട്ട്

എച്ച്എൻസി ദേളിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ഇരുവർക്കും എച്ച്എൻസി ഗ്രൂപ്പ് എക്സിക്യു്ട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട് സ്നേഹോപഹാരം കൈമാറി
എച്ച്എൻസി ഹോസ്പിറ്റൽ ദേളിയിൽ അഞ്ച് വർഷം പൂർത്തീകരിക്കുന്ന ഗൈനക്കോളജിസ്റ്റ് ഡോക്ടർ നജ്മ പാലക്കി, പീഡിയാട്രീഷ്യൻ ഡോക്ടർ രജീഷ സിഎച്ച് എന്നീ ഡോക്ടർമാർക്ക് എച്ച്എൻസിയുടെ സ്നേഹോപഹാരം. എച്ച്എൻസി ഗ്രൂപ്പ് എക്സിക്യു്ട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട് ഇരുവർക്കും സ്നേഹോപഹാരം കൈമാറി ആദരിച്ചു. ഇരുവരും എച്ച്എൻസി ദേളിയുടെ കരുത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ എച്ച്എൻസി പബ്ലിക് റിലേഷൻ ഓഫിസർ റാഫി പാറയിൽ, എച്ച്എൻസി ഹോസ്പിറ്റൽ ദേളി അഡ്മിനിസ്ട്രേറ്റർ രാഹുൽ മോഹൻ എന്നിവർ പങ്കെടുത്തു.