KSDLIVENEWS

Real news for everyone

വ്യാജ മരുന്ന് ഉല്‍പ്പാദനം; 18 മരുന്നു കമ്ബനികളുടെ ലൈസന്‍സ് റദ്ദാക്കി, 138 കമ്ബനികള്‍ക്കെതിരെ നടപടി

SHARE THIS ON

18 ഫാര്മ കമ്ബനികളുടെ ലൈസന്സ് റദ്ദാക്കി ന്യൂഡല്ഹി: 18 ഫാര്മ കമ്ബനികളുടെ ലൈസന്സ് റദ്ദാക്കി. വ്യാജ മരുന്ന് ഉല്പ്പാദിപ്പിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില് ഡ്രഗ്സ് കണ്ട്രോളറാണ് നടപടി സ്വീകരിച്ചത്. 20 സംസ്ഥാനങ്ങളില് 76 കമ്ബനികളില് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടിയെന്ന് ഡ്രഗ്സ് കണ്ട്രോളര് അധികൃതര് അറിയിച്ചു. ഇതിന് പുറമേ 138 കമ്ബനികള്ക്കെതിരെയും നടപടി സ്വീകരിച്ചു. ഇതില് 70 കമ്ബനികള് ഹിമാചല് പ്രദേശില് നിന്നുള്ളതാണ്. ഉത്തരാഖണ്ഡില് നിന്നുള്ള 45 കമ്ബനികള്, മധ്യപ്രദേശിലെ 23 കമ്ബനികള് എന്നിങ്ങനെയാണ് നടപടി നേരിട്ട മറ്റു സംസ്ഥാനങ്ങളിലെ കമ്ബനികള്. വ്യാജ മരുന്ന് നിര്മ്മിച്ചതിനാണ് കമ്ബനികള്ക്കെതിരെ നടപടി സ്വീകരിച്ചതെന്നും അധികൃതര് അറിയിച്ചു. ഹിമാചല് പ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളില് രജിസ്റ്റര് ചെയ്ത കമ്ബനികള്ക്കെതിരെയാണ് നടപടി അധികവും. ഡെറാഡൂണില് രജിസ്റ്റര് ചെയ്ത ഹിമാലയ മെഡിടെകിന്റെ ലൈസന്സ് സസ്പെന്ഡ് ചെയ്തു. 12 മരുന്നുകള് നിര്മ്മിക്കുന്നതിന് നല്കിയിരുന്ന അനുമതി റദ്ദാക്കിയതായും അധികൃതര് അറിയിച്ചു. ഈ വാര്ത്ത കൂടി വായിക്കൂ മുഖ്യമന്ത്രിമാരില് സമ്ബന്നന് ജഗന്; 510 കോടിയുടെ ആസ്തി, പിണറായിക്ക് 1.18 കോടിയുടെ സ്വത്ത്, പിന്നില് മമത സമകാലിക മലയാളം ഇപ്പോള് വാട്സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!