റെക്കോർഡ് കുതിപ്പിനിടെ നേരിയ ഇടിവ്; സംസ്ഥാനത്ത് ഇന്ന് പവന് 560 രൂപ കുറഞ്ഞു

ഒരാഴ്ചത്തെ കുതിപ്പിനൊടുവില്‍ ചെറുതായി ഇടിഞ്ഞ് സ്വർണവില. ഇന്നലെ സർവ്വകാല റൊക്കോർഡില്‍ എത്തിയ സ്വർണവിലയില്‍ ഇന്ന് 560 രൂപ ഇടിഞ്ഞു. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി നിരക്ക് 6,650 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തന്റെ വില 5,560 രൂപയാണ്. വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.