KSDLIVENEWS

Real news for everyone

മധ്യപ്രദേശിലെ ശിവ്പുരയില്‍ നിയന്ത്രണം വിട്ട ട്രക്ക് ഓട്ടോയിലേക്ക് മറിഞ്ഞു; നവദമ്ബതികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

SHARE THIS ON

ശിവ്പുരി: മധ്യപ്രദേശില്‍ ശിവ്പുരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ നവദമ്പതികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.

നിയന്ത്രണം വിട്ട ട്രക്ക് റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് മറിഞ്ഞാണ് അപകടം. സിര്‍സോദ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ടോംഗ്ര റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തായാണ് അപകടം സംഭവിച്ചത്.

കോഴിത്തീറ്റയും വഹിച്ച്‌ സഞ്ചരിക്കുകയായിരുന്ന ട്രക്കാണ് അപകടം വരുത്തിയതെന്ന് പോലീസ് പറഞ്ഞു. ഓട്ടോയില്‍ ഉണ്ടായിരുന്നവരാണ് തത്ക്ഷണം മരണമടഞ്ഞത്. വിവാഹ ചടങ്ങിനു ശേഷം രാജ്ഗര്‍ ജില്ലയിലേക്ക് പോവുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്ന കുടുംബമെന്ന് പോലീസ് അറിയിച്ചു.

അരമണിക്കൂറിനു ശേഷമാണ് ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, എല്ലാവരും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!