ദീര്‍ഘവീക്ഷണമുള്ള നേതാവ്; യുഎഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മികച്ച രാഷ്ട്രതന്ത്രജ്ഞനും ദീര്‍ഘവീക്ഷണവുമുള്ള നേതാവായിരുന്നു അദ്ദേഹമെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം അഭിവൃദ്ധിപ്രാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണെന്നും മോദി അനുസ്മരിച്ചു. യു.എ.ഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യ-യുഎഇ ബന്ധം സുദൃഢമാക്കുന്നതില്‍ വലിയപങ്കുവഹിച്ച വ്യക്തിത്വം-മുഖ്യമന്ത്രി
തിരുവനന്തപുരം: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. യു.എ.ഇയും ഇന്ത്യയുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വഹിച്ചിരുന്നതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.