KSDLIVENEWS

Real news for everyone

ശ്വാസനാളത്തില്‍ കുടുങ്ങിയ എല്ലിന്‍ കഷണം നാലുവര്‍ഷത്തിനുശേഷം പുറത്തെടുത്തു; ഒമാന്‍ സ്വദേശിക്ക് കേരളത്തില്‍ ആശ്വാസം

SHARE THIS ON

കൊച്ചി: ചുമയും ശ്വാസംമുട്ടും കാരണം കഴിഞ്ഞ നാലുവര്‍ഷമായി ആശുപത്രികള്‍ കയറി ഇറങ്ങുകയായിരുന്നു ഒമാനിലെ മുസാന സ്വദേശി സലീം നാസര്‍.

കഴുത്ത് അനക്കാന്‍ പോലുമാകാത്ത വേദന. ഒമാനിലും ഗള്‍ഫ് രാജ്യങ്ങളിലെ മുന്തിയ ആശുപത്രികളിലും കാണിച്ചു. ഒരു ഫലവുമുണ്ടായില്ല. കൂടാതെ നാള്‍ക്കുനാള്‍ 71കാരനായ സലീം നാസറിന്‍റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി.

അങ്ങനെയിരിക്കെയാണ് മലയാളി സുഹൃത്തന്‍റെ നിര്‍ദേശാനുസരണം ആലുവയിലെ രാജഗിരി ആശുപത്രിയില്‍ കണിക്കാനായി എത്തുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ വലത് ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിലൊന്നില്‍ ഒരു എല്ലിന്‍ കഷ്ണം കുടുങ്ങിയിരിക്കുന്നതായി പരിശോധനയില്‍ വ്യക്തമായി.

താമസിയാതെ തന്നെ ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷിന്‍റെ നേതൃത്വത്തില്‍ നടത്തിയ ബ്രോങ്കോസ്കോപ്പിയിലൂടെ എല്ലിന്‍ കഷ്ണം നീക്കം ചെയ്തു. ഇതോടെ സലീം നാസര്‍ അനുഭവിച്ചിരുന്ന എല്ലാ പ്രശ്നങ്ങളും മാറുകയും സുഗമാമയി ശ്വാസോച്ഛാസം ചെയ്യാനാകുമെന്ന അവസ്ഥയിലേക്ക് മാറാനും കഴിഞ്ഞു

മെയ് നാലിനാണ് സലീം നാസര്‍ ഇവിടെ ചികിത്സ തേടിയെത്തിയത്. ആദ്യം ദിവസം തന്നെ എക്സ്റേ, സിടി സ്കാന്‍ പരിശോധനയില്‍ എന്തോ ശ്വാസനാളത്തില്‍ തങ്ങിയിരിക്കുന്നതായി കണ്ടെത്തി. അബദ്ധത്തില്‍ പല്ല് ഉള്ളില്‍പോയതാകാമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ നിഗമനം.

ഇതേത്തുടര്‍ന്ന് ലോക്കല്‍ അനസ്തേഷ്യ നല്‍കി ബ്രോങ്കോസ്കോപ്പി ചെയ്തു. ഇതിലാണ് കുടുങ്ങിയിരിക്കുന്നത് എല്ലിന്‍ കഷ്ണമാണെന്ന് വ്യക്തമായത്. ഡോക്ടര്‍മാര്‍ അത് നീക്കം ചെയ്യുകയും ചെയ്തു. ഡോ. രാജേഷിനെ കൂടാതെ ശ്വാസകോശ വിഭാഗം ഡോക്ടമാരായ ഡോ. ആര്‍.ദിവ്യ, ഡോ.ജ്യോത്സന അഗസ്റ്റിന്‍ എന്നിവരും ചികിത്സയില്‍ പങ്കാളികളായി. ഏറെക്കാലമായി അലട്ടിയിരുന്ന ശ്വാസകോശ പ്രശ്നങ്ങളില്‍നിന്ന് പൂര്‍ണ മുക്തി നേടാനായതിന്‍റെ ആശ്വാസത്തിലാണ് സലിം നാസറും കുടുംബവും കേരളത്തില്‍നിന്ന് മടങ്ങിയത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവര്‍ മധുരം വിതരണം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!