സണ്‍റൈസേഴ്സ് ഹൈദരാബാദ്- ലക്നൗ സൂപ്പർ ജയന്റ്സ് അപ്ഡേറ്റ്സ്

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനു തകർത്ത് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19.2 ഓവറിൽ ലക്നൗ മറികടന്നു. ആറാം ജയത്തോടെ 13 പോയിന്റുമായി ലക്നൗ നാലാം സ്ഥാനത്തേക്കു കുതിച്ചു. CRICKET സമ്മതമില്ലാതെ ചിത്രവും ശബ്ദവും ഉപയോഗിച്ചു; കേസിനു പോയി സച്ചിൻ തെൻഡുൽക്കർ പവർ പ്ലേ ഓവറുകളിൽ സ്കോര്‍ കണ്ടെത്താൻ ബുദ്ധിമുട്ടിയ ലക്നൗവിന് വണ്‍ഡൗണായിറങ്ങിയ പ്രേരക് മങ്കാദിന്റെ അര്‍ധ സെഞ്ചറിയാണു തുണയായത്. 45 പന്തുകൾ നേരിട്ട പ്രേരക് 64 റൺസെടുത്തു പുറത്താകാതെനിന്നു. പവർ പ്ലേയിലെ 14 പന്തുകൾ നേരിട്ട കൈൽ മേയർസ് രണ്ട് റൺസെടുത്തു മടങ്ങി. ഗ്ലെൻ ഫിലിപ്സിന്റെ പന്തിൽ എയ്ഡൻ മര്‍ക്റാം ക്യാച്ചെടുത്താണു മേയർസിനെ പുറത്താക്കിയത്. വലിയ വിജയ ലക്ഷ്യത്തിനു മുന്നിൽ നേരത്തേ ബാറ്റിങ്ങിന് ഇറങ്ങിയ മാര്‍കസ് സ്റ്റോയ്നിസും തിളങ്ങി. 25 പന്തുകളിൽനിന്ന് സ്റ്റോയ്നിസ് അടിച്ചെടുത്തത് 40 റൺസ്. നേരിട്ട 13 പന്തിൽ ഏഴും ബൗണ്ടറി കടത്തിയ നിക്കോളാസ് പുരാനും തകർത്തുകളിച്ചതോടെ നാലു പന്തുകൾ ബാക്കി നിൽക്കെ ലക്നൗ വിജയത്തിലെത്തി. 44 റൺസടിച്ച പുരാൻ നാല് ഫോറും മൂന്നു സിക്സുമാണു നേടിയത്. ക്ലാസൻ തിളങ്ങി, ഹൈദരാബാദ് ആറിന് 182 ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. 29 പന്തിൽ 47 റൺസെടുത്ത ഹെൻറിച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ഹൈദരാബാദിനായി അൻമോൽപ്രീത് സിങ് (27 പന്തിൽ 36), ക്യാപ്റ്റൻ എയ്ഡൻ മർക്റാം (20 പന്തിൽ 28), അബ്ദുൽ സമദ് (25 പന്തിൽ 37) എന്നിവരും തിളങ്ങി. ഹൈദരാബാദ് സ്കോർ 19ൽ നില്‍ക്കെ യുദ്ധ്‌വീർ സിങ്ങിന്റെ പന്തിൽ ലക്നൗ കീപ്പർ ക്വിന്റൻ ഡികോക്ക് ക്യാച്ചെടുത്ത് അഭിഷേക് ശർമയെ പുറത്താക്കി. അഞ്ചു പന്തുകൾ നേരിട്ട ശർമ ഏഴു റൺസാണു നേടിയത്. അന്‍മോൽപ്രീത് സിങ്ങിനൊപ്പം രാഹുൽ ത്രിപാഠി കൂടി ചേർന്നതോടെ പവർപ്ലേയിൽ ഹൈദരാബാദ് സ്കോർ ഉയർന്നു. 29 പന്തുകളിൽനിന്ന് ഹൈദരാബാദ് 50 പിന്നിട്ടു. ത്രിപാഠിയെയും ക്വിന്റൻ ഡികോക്ക് ക്യാച്ചെടുത്താണു പുറത്താക്കിയത്. സ്കോർ 82ൽ നിൽക്കെ അൻമോൽ പ്രീത് സിങ്ങിനെ അമിത് മിശ്ര സ്വന്തം പന്തിൽ ക്യാച്ചെടുത്തു മടക്കി. കൂടുതൽ വിക്കറ്റുകൾ പോകാതെ ഹൈദരാബാദ് മധ്യനിര പിടിച്ചുനിന്നതോടെ 10.5 ഓവറിൽ 100 റൺസിലെത്തി. ലക്നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയുടെ പന്തിൽ ഡികോക്ക് സ്റ്റംപ് ചെയ്താണ് എയ്ഡൻ മർക്‌റാം മടങ്ങിയത്. ഞെട്ടി ശാസ്ത്രി,പീറ്റേഴ്സൻ, മഞ്ജരേക്കർ അവസാന ഓവറുകളിൽ ക്ലാസനും അബദുൽ സമദും കൈകോർത്തതോടെ ഹൈദരാബാദ് സ്കോർ 150 പിന്നിട്ടു. ക്ലാസൻ മൂന്നു വീതം ഫോറും സിക്സും അടിച്ചു. ആവേശ് ഖാനാണ് ക്ലാസന്റെ വിക്കറ്റ്. നേരിട്ട ആദ്യ പന്തിൽതന്നെ ഗ്ലെൻ ഫിലിപ്സിനെ ക്രുനാൽ പാണ്ഡ്യ മടക്കി. ലക്നൗവിനായി ക്രുനാൽ പാണ്ഡ്യ രണ്ടും യുദ്ധ്‍വിർ സിങ്, ആവേശ് ഖാൻ, യാഷ് താക്കൂര്‍, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.