KSDLIVENEWS

Real news for everyone

തട്ടിപ്പുകേസ്; സുധാകരൻ ഹൈക്കോടതിയിലേക്ക്; എഫ്ഐആറിന്റെ പകർപ്പ് ആവശ്യപ്പെടും

SHARE THIS ON

തിരുവനന്തപുരം∙ പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതി ചേർത്ത ക്രൈംബ്രാഞ്ച് നടപടിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഹൈക്കോടതിയെ സമീപിച്ചേക്കും. പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കാനുള്ള നിയമനടപടിയെ കുറിച്ച് നിയമവിദഗ്‌ധരുമായി അദ്ദേഹം കൂടിയാലോചന തുടങ്ങി. കേസിൽ നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് നോട്ടിസ് നൽകിയിരുന്നു. KERALA ഫാഷിസ്റ്റ് വിരുദ്ധർ; പക്ഷേ, കേസാണ് ആയുധം; പ്രതിപക്ഷം കളംനിറഞ്ഞപ്പോൾ പൊലീസിനെ വച്ച് തിരിച്ചടി എഫ്ഐആറിന്റെ പകർപ്പ് അന്വേഷണസംഘത്തോട് സുധാകരൻ ആവശ്യപ്പെടും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണു കോൺഗ്രസിന്റെ തീരുമാനം. പരാതിക്കാർ മുഖ്യമന്ത്രിക്കുൾപ്പെടെ ആദ്യം നൽകിയ പരാതിയിൽ സുധാകരന്റെ പേരുണ്ടായിരുന്നില്ലെന്നും പ്രതി ചേർക്കപ്പെട്ടതിൽ ഉന്നത ഗൂഢാലോചനയുണ്ടെന്നും കോൺഗ്രസ് വിലയിരുത്തുന്നത് മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!