KSDLIVENEWS

Real news for everyone

മദ്യലഹരിയിൽ കാറോടിച്ച് അപകടം; സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം, അറസ്റ്റ്

SHARE THIS ON

കൊച്ചി: എറണാകുളം പൊന്നുരുന്നിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം.  ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകൻ ഡെന്നിസൺ ഡെന്നിയുമാണ് (11) മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർ പാലക്കാട് സ്വദേശി സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ‌ലഹരിയിൽ വാഹനമോടിച്ച ഇയാൾ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചതായാണ് വിവരം. ‌‌

ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ് ഉൾപ്പെടുത്തിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. വൈറ്റില പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.  അപകടത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു. 

error: Content is protected !!