KSDLIVENEWS

Real news for everyone

ഹിജ്റ വര്‍ഷാരംഭം: യു.എ.ഇ. യില്‍ 21-ന് പൊതുഅവധി

SHARE THIS ON

ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച്‌ യു.എ.ഇയിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലയ്ക്ക് ഈ മാസം 21-ന് (വെള്ളിയാഴ്ച) ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. യു.എ.ഇയിലെ എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ വകുപ്പുകള്‍ക്കും അവധി സംബന്ധിച്ച്‌ ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്സ് (എഫ്.എ.എച്ച്‌.ആര്‍.) വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്വകാര്യ മേഖല ജീവനക്കാര്‍ക്കും ശമ്ബളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നാം തീയതിയാണ് ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത്. ഈ വര്‍ഷം മുഹറം ഒന്ന് ജൂലായ് 19-നാകാനാണ് സാധ്യതയെന്ന് എമിറേറ്റ്‌സ് അസ്ട്രോണോമി സൊസൈറ്റി പ്രസിഡന്റ് ഇബ്രാഹിം അല്‍ ജര്‍വാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!