KSDLIVENEWS

Real news for everyone

അധ്യയനവർഷം ആരംഭിച്ച് ഒരുമാസം കഴിഞ്ഞിട്ടും ജില്ലയിലെ 65 ഗവ.ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ 35ലും പ്രിൻസിപ്പൽമാരില്ല

SHARE THIS ON

കമ്പല്ലൂർ : അധ്യയനവർഷം ആരംഭിച്ച് ഒരുമാസം കഴിഞ്ഞിട്ടും ജില്ലയിലെ 35 സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ പ്രിൻസിപ്പൽമാരില്ല.

വിദ്യാലയത്തിന്റെ തലവൻ, അധ്യാപക രക്ഷാകർതൃ സമിതിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ട പ്രിൻസിപ്പലിന്റെ അഭാവം സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുന്നു.


ചുമതല വഹിക്കുന്നവർക്ക് ഭാരിച്ച ജോലി :പ്രിൻസിപ്പൽമാർ അവരുടെ വിഷയത്തിൽ അധ്യാപനം നടത്തേണ്ടവരാണ്. നിലവിൽ എട്ട് പിരീയഡാണ് ആഴ്ചയിൽ ക്ലാസെടുക്കേണ്ടത്. പ്രിൻസിപ്പലിന്റെ അഭാവത്തിൽ സീനിയർ ഹയർ സെക്കൻഡറി അധ്യാപകനാണ് പ്രിൻസിപ്പലിന്റെ ചാർജ് വഹിക്കുന്നത് . ചാർജ് വഹിക്കുന്ന അധ്യാപകർ ആഴ്ചയിൽ 24 പിരീയഡ് ക്ലാസ് എടുക്കണം. അതിനുപുറമെ പി.ടി.എ. സെക്രട്ടറിയുടെ ചുമതല വഹിക്കണം. ത്രിതല പഞ്ചായത്തും വിദ്യാഭ്യാസ അധികൃതരും വിളിച്ചുചേർക്കുന്ന യോഗങ്ങളിലും സംബന്ധിക്കണം.

സ്ഥാപനത്തിൽ ഓഫീസ് ജീവനക്കാർ ഇല്ലാത്തതിനാൽ പ്യൂണിന്റെ പണികൂടി ചെയ്യണം. മൊത്തത്തിൽ ഭാരിച്ച ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ചാർജ് വഹിക്കുന്ന അധ്യാപകർ. ചാർജ് വഹിക്കുന്ന കാലത്ത് അലവൻസ് ലഭിക്കും.

എന്നാൽ പരമാവധി മൂന്ന് മാസത്തേക്കുമാത്രമാണ് അലവൻസ് ലഭിക്കുക. ഒന്നരവർഷമായി പ്രിൻസിപ്പലിന്റെ ചാർജ് വഹിക്കുന്ന പത്ത് അധ്യാപകർ ജില്ലയിലുണ്ട് . ഭാരിച്ച ജോലി കാരണം സീനിയർ ഹയർ സെക്കൻഡറി അധ്യാപകർ പ്രിൻസിപ്പലിന്റെ ചുമതല ഏറ്റെടുക്കാൻ വിസമ്മതിക്കുകയാണ്. അതിനാൽ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൽ സീനിയർ അധ്യാപകർ തന്നെ പ്രിൻസിപ്പൽ ചുമതല ഏറ്റെടുക്കണമെന്ന് സർക്കാർ നിഷ്കർഷിച്ചിട്ടുണ്ട്.

error: Content is protected !!