കാസർഗോഡ് ജില്ലയിൽ ഇന്ന് 600 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 589 പേർക്കും. 718 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 600 പേര്‍ക്ക് കൂടി കോവിഡ്, 719 പേര്‍ക്ക് രോഗമുക്തി*
കാസര്‍കോട് ജില്ലയില്‍ 600 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 719 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6663 പേരാണ് ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 25494 പേര്‍
വീടുകളില്‍ 24355 പേരും സ്ഥാപനങ്ങളില്‍ 1139 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25494 പേരാണ്. പുതിയതായി 1470 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5151 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2862, ആന്റിജന്‍ 2282, ട്രൂനാറ്റ് 7). 2740 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1685 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 570 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 719 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
115878 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 108292 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

