KSDLIVENEWS

Real news for everyone

ആലപ്പുഴയിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ അന്ത്യകർമം ഹൈന്ദവ ആചാ രപ്രകാരം നിർവഹിച്ച് മുസ്ലിം യുവാക്കൾ

SHARE THIS ON

ആ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ചു​മ​രി​ച്ച വ​യോ​ധി​ക​യു​ടെ ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്ക്​ നേ​തൃ​ത്വം ന​ല്‍​കി മു​സ്​​ലിം യു​വാ​ക്ക​ള്‍. ക​ടു​ത്ത പ്ര​മേ​ഹ​ത്തെ തു​ട​ര്‍​ന്ന്​ മാ​വേ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മാ​വേ​ലി​ക്ക​ര കൊ​ച്ചാ​ര്‍​കാ​വ് ന​ന്ദ​ന​ത്തി​ല്‍ പ​രേ​ത​നാ​യ വേ​ല​പ്പ​െന്‍റ ഭാ​ര്യ ശാ​ന്ത​മ്മ (82)യു​ടെ മൃ​ത​ദേ​ഹ​മാ​ണ്​ സം​സ്​​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ ശാ​ന്ത​മ്മ മ​രി​ച്ച​ത്.

ഐ.​സി.​യു​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി കോ​വി​ഡി​നെ തു​ട​ന്ന്​ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പോ​സി​റ്റി​വാ​ണെ​ന്ന്​ തെ​ളി​ഞ്ഞ​ത്. മ​ക​ന്‍ ബി​നു ബ​ഹ്​​റൈ​നി​ല്‍ പെ​ട്രോ​ഫാ​ക്​​ട്​​ ക​മ്ബ​നി​യി​ല്‍ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ഇ​ന്‍​സ്​​പെ​ക്​​ട​റാ​ണ്. പെ​ണ്‍​മ​ക്ക​ളാ​യ ശൈ​ല​ജ​യെ തൃ​ശൂ​രി​ലേ​ക്കും മോ​ളി​യെ പ​ന്ത​ളം പു​ന്ന​യി​ലേ​ക്കു​മാ​ണ്​ വി​വാ​ഹം ചെ​യ്​​തി​രി​ക്കു​ന്ന​ത്. നാ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​രു​മ​ക​ള്‍ ഷീ​ബ​യും ഹോം ​ന​ഴ്​​സും ശാ​ന്ത​മ്മ കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​യ​തോ​ടെ​ ക്വാ​റ​ന്‍​റീ​നി​ലാ​യി. പ​രി​മി​തി​ക​ള്‍ ബോ​ധ്യ​പ്പെ​ട്ട കു​ടും​ബം സ​മ​സ്ത കേ​ര​ള സു​ന്നി സ്​​റ്റു​ഡ​ന്‍​റ്​​സ് ഫെ​ഡ​റേ​ഷ​​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഫെ​ഡ​റേ​ഷ​െന്‍റ സേ​വ​ന​വി​ഭാ​ഗ​മാ​യ വി​ഖാ​യ​യു​ടെ വ​ള​ന്‍​റി​യ​ര്‍​മാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ല്‍ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ വ​ലി​യ ചു​ടു​കാ​ട് ശ്​​മ​ശാ​ന​ത്തി​ല്‍ എ​ത്തി​ച്ചു. മു​ന്‍ എം.​എ​ല്‍.​എ​യും കോ​ണ്‍​ഗ്ര​സ്​ നേ​താ​വു​മാ​യ എം. ​മു​ര​ളി അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌​ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍ എ​ല്ലാം ഒ​രു​ക്കി​യി​രു​ന്നു. അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ചെ​യ്ത എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ പ്ര​വ​ര്‍​ത്ത​ക​രാ​യ ഹാ​ഷിം വ​ണ്ടാ​നം, മാ​ഹീ​ന്‍ മ​ണ്ണ​ഞ്ചേ​രി, ഇ​ല​യി​ല്‍ അ​ഹ്‌​മ​ദ്‌ ഷാ​രി​ഖ് എ​ന്നി​വ​രെ സ​ഹാ​യി​ക്കാ​ന്‍ അ​ദ്ദേ​ഹ​വു​മെ​ത്തി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി മാ​ന്നാ​റി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​യാ​ളെ ഖ​ബ​റ​ട​ക്കി പു​ല​ര്‍​ച്ച തി​രി​ച്ചെ​ത്തി​യ വി​ഖാ​യ സ്​​റ്റേ​റ്റ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കൂ​ടി​യാ​യ ഇ​ല​യി​ല്‍ അ​ഹ​മ്മ​ദ് ഷാ​രി​ഖി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശാ​ന്ത​മ്മ​യു​ടെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്ക്​ ഇ​റ​ങ്ങി​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!