കാസര്‍കോട് വീടിന് നേരെ കല്ലേറ് ; ഉറങ്ങുകയായിരുന്ന ഒന്നരവയസ്സുള്ള കുഞ്ഞിന് പരിക്കേറ്റു

കാസര്‍കോട്: കാസര്‍കോട് ബദിയടുക്കയില്‍ വീടിന് നേരെയുണ്ടായ കല്ലേറില്‍ ഉറങ്ങിക്കിടന്ന ഒന്നരവയസ്സുകാരന് പരിക്കേറ്റു. ബദിയടുക്ക ബാപ്പാലിപൊന്നം തൊട്ടിയിലെ അബ്ദുല്‍ സത്താറിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ കാറിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു.
ഞായറാഴ്ച്ച പുലര്‍ച്ചെ 3.30 ന് സത്താറിന്റെ മകന്‍ സുല്‍ത്താനെ തേടിയെത്തിയ കൂട്ടുകാരെന്ന് പറഞ്ഞെത്തിയ സംഘമാണ് പ്രകോപനം കൂടാതെ വീടിന് കല്ലെറിഞ്ഞതെന്നാണ് പരാതി.
അബ്ദുല്‍ സത്താര്‍ ഗള്‍ഫിലാണ്. ഭാര്യ സുഹ്റയുടെയും മകളുടെയും ബഹളം കേട്ട് അയല്‍ വീട്ടുകാര്‍ എത്തുമ്പോഴേക്കും സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. സുഹറയുടെ പേരക്കുട്ടിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാപ്പാലിപൊനത്ത് ഇരു സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടത്തി വാരികയാണ്. ഇതില്‍ സുല്‍ത്താന്‍ ഉള്‍പ്പെട്ടതായി ആരോപിച്ചാണ് സംഘത്തിന്റെ വിളയാട്ടം.

