കോവിഡ് നിയമലംഘനം
കാസർകോട് ജില്ലയിൽ മാസ്ക് ധരിക്കാത്ത 339 പേർക്കെതിരെ കേസെടുത്തു; ഇതുവരെ 5277 കേസുകൾ രജിസ്റ്റർ ചെയ്തു

കാസർഗോഡ് : മാസ്ക് ധരിക്കാത്ത 339 പേർക്കെതിരെ കൂടി ജില്ലയിൽ സെപ്റ്റംബർ 13 ന് കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 31902 ആയി.
കോവിഡ് 19 നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 13 ന് 114 പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം(2), കുമ്പള (5), കാസർകോട് (8), വിദ്യാനഗർ (2), ബദിയഡുക്ക (1), ബേഡകം (1), ആദൂർ (2), മേൽപ്പറമ്പ (7), ബേക്കൽ (3), അമ്പലത്തറ (2), ഹോസ്ദുർഗ് (4), നീലേശ്വരം (4), ചന്തേര (4), ചീമേനി (3), വെള്ളരിക്കുണ്ട് (5), ചിറ്റാരിക്കാൽ (4), രാജപുരം (3) എന്നീ സ്റ്റേഷനുകളിലായി 60 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ ഇതുവരെ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5277 ആയി. വിവിധ കേസുകളിലായി 7618 പേരെ അറസ്റ്റ് ചെയ്തു. 1335 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

