KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവർ : 4020. 452 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലയില 194 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 457
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4020 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 493

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 17169 പേര്‍

വീടുകളില16297 പേരും സ്ഥാപനങ്ങളില്‍ 872 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 17169 പേരാണ്. പുതിയതായി 857 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4180 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3602 ആന്റിജന്‍ 556 ട്രൂനാറ്റ് 22) 400 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1366 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 288 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 459 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

129528 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 124455 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!