KSDLIVENEWS

Real news for everyone

കുടുംബവുമൊത്ത് ഉല്ലാസവേളകൾ പങ്കിടാൻ ദുബായിൽ പുതിയ രണ്ട് പാർക്കുകൾ

SHARE THIS ON

ദുബായ്: കുടുംബവുമൊത്ത് ഉല്ലാസവേളകൾ പങ്കിടാൻ ദുബായിൽ പുതിയ 2 പാർക്കുകൾ കൂടി. പുതിയ ഫാമിലി പാർക്കുകളുടെ നിർമാണം പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.  അൽ വർഖ മേഖലയിൽ വൺ, ഫോർ ഡിസ്ട്രിക്റ്റുകളിലായാണ് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടി ഫാമിലി പാർക്കുകൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. 80 ലക്ഷം ദി‍ർഹം ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വരും മാസങ്ങളിൽ ഒൻപത് കോടി 30 ലക്ഷം ദിർഹം ചെലവിൽ 55 ഫാമിലി പാർക്കുകളും വിനോദ സൗകര്യങ്ങളും നിർമിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു.   എമിറേറ്റിൽ ജീവിത നിലവാരം ഉയർത്തുന്ന പൊതുപാർക്കുകളും വിനോദ സൗകര്യങ്ങളും നിർമിക്കാനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ  ശ്രമങ്ങളുടെ ഭാഗമാണിത്. ഇത് കൂടാതെ പുതിയ രണ്ട് ഫാമിലി പാർക്കുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും ദാവൂദ് അൽ ഹാജിരി പറഞ്ഞു. വർഖയിൽ അടക്കം ഒട്ടേറെ വലിയ പാർക്കുകൾ അൽ വർഖയിൽ നേരത്തെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!