KSDLIVENEWS

Real news for everyone

ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നുപേർകൂടി മരിച്ചു. നീർച്ചാൽ മാടത്തടുക്കയിലെ അബ്ദുൾ റഹിമാൻ(66), പടന്നയിലെ അബ്ദുൾ ഖാദർ, ചെങ്കള മാസ്തിക്കുണ്ടിലെ പി.കെ. ഇസ്മയിൽ എന്നിവരാണ് മരിച്ചത്.നീർച്ചാൽ മടത്തടുക്കയിലെ അബ്ദു റഹ്മാന്റെ ഭാര്യ: ഹവ്വമ്മ, മക്കൾ: സാബിർ. ജലീൽ, റിയാസ്, മുനീർ, യൂനുസ്, ഇദ് രീസ്. മരുമക്കൾ: മിസ് രിയ, ഉമൈബ, മിർഷീന. ഇതോടെ മരണസംഖ്യ 136 ആയി. തിങ്കളാഴ്ച ഏഴു ആരോഗ്യപ്രവർത്തകരുൾപ്പെടെ 295 പേർക്കുകൂടി പോസിറ്റീവായി. 346 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14,707 ആയി. 11,006 പേർക്കാണ് രോഗം ഭേദമായത്. 3911 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 2528 പേരും വീടുകളിലാണ് കഴിയുന്നത്. 5017 പേർ നിരീക്ഷണത്തിലുണ്ട്. 1,06,706 സാമ്പിളുകളാണ് ഇതുവരെ അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!