അത്ഭുതങ്ങൾ മാത്രം തീർക്കുന്ന മൊഗ്രാലിലെ ആ യുവാക്കൾ പുതിയൊരു ചുവടുവെപ്പ് നടത്തുകയാണ്
ചിത്രവര കൊണ്ട് കാസർഗോഡിന് തന്നെ അഭിമാനമായി മാറിയ അമാൻ മൊഗ്രാലും ക്രിയേറ്റിവിറ്റി നിറഞ്ഞ ഫോട്ടോകൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന മനസിർ മൊഗ്രാലും ചേർന്ന് ടീം പറവയുടെ ബാനറിൽ LOST IN THE WILD എന്ന പേരിൽ മലയാളം വെബ് സീരിസ് ഒരുക്കുകയാണ്.
നിലവിൽ ഇവർ മലയാള സിനിമയിൽ ആർട്ട് ഡിസൈനിങ്ങ് അസിസ്റ്റന്റ് സിനിമഫോട്ടോഗ്രാഫർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച് വരികയാണ്.
ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ വലിയ രീതിയിലുള്ള സപ്പോർട്ട് ആണ് കിട്ടിയത്. ബോളിവുഡ് സിനിമാ പോസ്റ്ററുകളെ വെല്ലുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അബൂ സാലിമിനെ കേന്ദ്രകഥാപാത്രമാക്കിയാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്.
ഒരു ഗ്രാമത്തിൽ ജീവിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരൻ കാട്ടിൽ അകപ്പെടുന്നു പിന്നീട് നടക്കുന്ന ഉദ്യോഗജനകമായ സംഭവവികാസങ്ങളാണ് വെബ് സീരിസിൻ്റെ കഥാതന്തു.
LOST IN THE WILD എന്ന വെബ് സീരിസ്
സംവിധാനം ചെയുന്നത് അമാൻ മൊഗ്രാലും
ഛായാഗ്രഹണം നിർവഹിക്കുന്നത് മനസിർ മൊഗ്രാലുമാണ്. അണിയറയിൽ അർഷ മാലിക്. നെക്സ്റ്റ്ജൻ മൊഗ്രാൽ
കഥാപാത്രങ്ങാളായി അഭിനയിക്കുന്നത് അബു സാലിം. ദിൽഷാദ് അലി. മഹ്‌റൂഫ് മൊഗ്രാൽ.
നല്ല ആത്മവിശ്വാസത്തിലാണ് ടീം പറവ. തങ്ങൾ ചെയ്ത ക്രിയേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഇതുവരെ ജനങ്ങൾ ഏറ്റെടുത്തതാണ്. ഇതും അതുപോലെ ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് അവർ.