പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചറുമായി ഗൂഗിൾ മീറ്റ്
പുതിയൊരു ഫീച്ചറുമായി ഗൂഗിളിന്റെ വീഡിയോ കോൺഫറൻസിങ് സേവനമായ ഗൂഗിൾ മീറ്റ് . പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചത് . നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ജിസ്യൂട്ടിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത് . അധ്യാപകർക്ക് ഓൺലൈൻ ക്ലാസിനിടെ , വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാൻ ഇതിലൂടെ എളുപ്പത്തിൽ സാധിക്കുന്നു . ഒരു വീഡിയോ കോളിൽ 100 ഗ്രൂപ്പുകൾ വരെ ഉണ്ടാക്കാൻ സാധിക്കുമെന്നതിനാൽ സുഗമമായും തടസമില്ലാതെയും ക്ലാസെടുക്കാൻ അധ്യാപകരെ ഇത് സഹായിക്കുന്നു . നിലവിൽ ഗൂഗിൾ മീറ്റിന്റെ വെബ് പതിപ്പിൽ മാത്രമാണ് ബ്രേക്ക് ഔട്ട് ഗ്രൂപ്പുകൾ തരംതിരിക്കാൻ സാധിക്കുക . ഗ്രൂപ്പുകൾ അനുവദിക്കുന്നതിൽ അഡ്മിന്മാർക്കാണ് പൂർണ്ണ നിയന്ത്രണം . അതേസമയം എന്നാൽ ഏത് ഉപകരണം ഉപയോഗിക്കുന്നവർക്കും സാധാരണപോലെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ് .