KSDLIVENEWS

Real news for everyone

ഐപിഎൽ 2020 ; ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് – സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം

SHARE THIS ON

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ ( ഐപിഎൽ ) ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് – സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം . ഈ സീസണിൽ ഇതാദ്യമായാണ് രണ്ടു ടീമുകൾ രണ്ടാം വട്ടം നേർക്കുനേരെത്തുന്നത് . ഈ സീസണിലെ ആദ്യ മുഖാമുഖത്തിൽ ദുബായിൽ സൺറൈസേഴ്സിനായിരുന്നു വിജയം . ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് . ചെന്നെയുടെ മറുപടി 157 ൽ ഒതുങ്ങിയതോടെ സൺറൈസേഴ്സിന്റെ വിജയം ഏഴു റൺസിന് . ടൂർണമെന്റിൽ ജീവൻ നിലനിർത്തുന്നതിനൊപ്പം അന്നത്തെ തോൽവിയുടെ വേദന മറക്കാൻ കൂടിയാണ് ചെന്നെ ഇന്നിറങ്ങുന്നത് .
ഈ സീസണിൽ ഇനിയും ഒരു തോൽവി കൂടി താങ്ങാൻ ചെന്നെ സൂപ്പർ കിങ്സിന് കഴിയണമെന്നില്ല . ഇതുവരെ ഓരോ ടീമും ഏഴു മത്സരങ്ങൾ വീതം പൂർത്തിയാക്കുമ്പോൾ , രണ്ടേരണ്ടു ജയം സഹിതം നാലു പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് ചെന്നെ . പിന്നിലുള്ളത് ഏഴിൽ ആറു കളികളും തോറ്റ കിങ്സ് ഇലവൻ പഞ്ചാബ് മാത്രം . ഇനിയുള്ള ഏഴു കളികളിൽ കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് വകയുള്ളൂ . അതുകൊണ്ടുതന്നെ സീസണിലെ രണ്ടാം ഘട്ട പോരാട്ടങ്ങൾക്ക് വിജയത്തുടക്കമിടാൻ ഉറച്ചാകും
മറുവശത്ത് ഇപ്പോഴും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനാകാതെ ഉഴറുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് . ഏതു മത്സരവും ജയിക്കാം , ഏതു മത്സരവും തോൽക്കാം – ഇത്തരമൊരു അപവചനീയമായ വഴിയിലൂടെയാണ് അവരുടെ പോക്ക് . ഇതുവരെ കളിച്ച ഏഴു കളികളിൽനിന്ന് മൂന്നു ജയവും നാലു തോൽവിയുമായി ആറു പോയിന്റ് സഹിതം അഞ്ചാം സ്ഥാനത്താണ് സൺറൈസേഴ്സ് . കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വിജയത്തിന്റെ വക്കിൽനിന്ന് മത്സരം തട്ടിപ്പറിച്ചെടുത്തതിന്റെ ഞെട്ടൽ ഹൈദരാബാദിനെ വിട്ടൊഴിഞ്ഞാ എന്നും സംശയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!