15000 രൂപയിൽ കുറഞ്ഞ വിലയ്ക്കുള്ള മികച്ച അഞ്ച് സ്മാർട്ട് ബിഗ് ബഡ്ജറ്റ് ഫോണുകൾ
Budget Smartphones Under Rs 15000 in Flipkart and Amazon: കഴിഞ്ഞ കുറച്ച് മാസങ്ങളായി ബജറ്റ് വിഭാഗത്തില്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും ഷോപ്പിങ് ഫെസ്റ്റിവല്‍ വില്‍പന നടക്കുന്നതോടെ പലരും ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ നോക്കുകയാണ്. 15,000 രൂപയ്ക്ക് കീഴില്‍ ലഭിക്കുന്ന മികച്ച അഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടാം.
Redmi Note 9 Pro- റെഡ്മി നോട്ട് 9 പ്രോ
ഈ വര്‍ഷം ആദ്യം ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 9 പ്രോയുടെ 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ബേസിക് വേരിയന്റ് 13,999 രൂപയ്ക്ക് ലഭ്യമാണ്. യഥാക്രമം 15,999, 16,999 രൂപ വിലയുള്ള 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി വേരിയന്റുകള്‍ ഷോപ്പിങ് ഫെസ്റ്റിവലുകളില്‍ വിലക്കുറവില്‍ ലഭ്യമാവാനും സാധ്യതയുണ്ട്.6.67 ഇഞ്ച് ഫുള്‍ എച്ച്‌ഡി + ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഗെയിമിംഗിനായി തരക്കേടില്ലാത്ത ഒരു ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്രോസസര്‍ ഉണ്ട്. പിറകില്‍ല്‍, 48 എംപി പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാ വൈഡ് ക്യാമറ, 5 എംപി മാക്രോ ക്യാമറ, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പുണ്ട്. 16 എംപി സെല്‍ഫി ക്യാമറയാണ് മുന്നില്‍. 18വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,020 എംഎച്ച് ബാറ്ററിയാണ് ഫോണില്‍.
Poco M2 Pro- പോക്കോ എം 2 പ്രോ
പോക്കോ എം 2 പ്രോയുടെ 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാമുള്ള 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില. 6 ജിബി + 128 ജിബി വേരിയന്റിന് 16,999 രൂപയാണ് വില. എന്നാല്‍ വരും ദിവസങ്ങളില്‍ വില കുറയാനിടയുണ്ട്.മൈക്രോ എസ്ഡി കാര്‍ഡ് വഴി പോക്കോ എം 2 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കാനാകും. 2400 × 1080 പിക്‌സല്‍ സ്‌ക്രീന്‍ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഫുള്‍ എച്ച്‌ഡി + ഡിസ്‌പ്ലേയാണ് ഫോണില്‍. 33വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍. ഒരു ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്രോസസറും അഡ്രിനോ 618 ജിപിയുവും വരുന്ന ഈ ഫോണ്‍ ഗെയിമര്‍മാര്‍ക്ക് തരക്കേടില്ലാതെ ഉപയോഗിക്കാന്‍ കഴിയും. മുന്‍വശത്ത് 16 എംപി ക്യാമറയാണ് സ്മാര്‍ട്ട്‌ഫോണില്‍. പിറകില്‍, 48 എംപി പ്രൈമറി ക്യാമറയോടെയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ്. 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 5 എംപി മാക്രോ ലെന്‍സ്, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് 48 എംപി പ്രൈമറി ഇമേജ് സെന്‍സറിനൊപ്പം വരുന്നത്.നാര്‍സോ സീരീസിലെ ആദ്യത്തെ പ്രോ വേരിയന്റാണ് റിയല്‍മീ നര്‍സോ 20 പ്രോ. മീഡിയടെക് ഹീലിയോ ജി 95 പ്രോസസര്‍ ഉള്ള ഫോണ്‍ ഗെയിമിംഗ് പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. 14,999 രൂപയ്ക്ക് 6 ജിബി + 64 ജിബി വേരിയന്റ് ലഭിക്കും. മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ സ്റ്റോറേജ് വിപുലീകരിക്കാനാകും. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 120 ഹെര്‍ട്സ് ടച്ച് സാമ്ബിള്‍ റേറ്റും ഉള്ള 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി + ഡിസ്‌പ്ലേയാണ് നര്‍സോ 20 പ്രോയില്‍. 48 എംപി എഐ ക്വാഡ് ക്യാമറ, 119 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സ്, റെട്രോ പോര്‍ട്രെയിറ്റ് സെന്‍സര്‍, 4 എംപി മാക്രോ ക്യാമറ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പുണ്ട്. 16 എംപി മുന്‍ ക്യാമറയും ഇതിലുണ്ട്. ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഫോണിന്റെ വശത്തായാണ്. 4,500 എംഎഎച്ച് ആണ് ബാറ്ററി. 65വാട്ട് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജിംഗ് പിന്തുണയുള്ള ഫോണില്‍ വേഗത്തിലുള്ള ചാര്‍ജിങ്ങ് ലഭ്യമാവും
Samsung M21- സാംസങ് എം 21
ഗെയിമിംഗില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു ഫോണാണ് സാംസങ് എം 21. സ്റ്റാന്‍ഡേര്‍ഡ് 60 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഫുള്‍ എച്ച്‌ഡി + ഡിസ്‌പ്ലേയും 48 എംപി പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാവൈഡ് ക്യാമറ, 5 എംപി ഡെപ്ത് ക്യാമറ എന്നിവ അടങ്ങിയ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പും ഈ ഫോണിലുണ്ട്. മുന്‍വശത്ത് 20 എംപി ഫ്രണ്ട് ക്യാമറയുണ്ട്.4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റ് 13,999 രൂപയ്ക്ക് ലഭ്യമാണ്. എക്‌സിനോസ് 9611 പ്രോസസറാണ് ഈ ഫോണിലുള്ളത്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഉയര്‍ന്ന വേരിയന്‍റ് 15,999 രൂപയ്ക്ക് ലഭ്യമാണ്, ഇതിന് വരും ദിവസങ്ങളില്‍ വില കുറയാനിടയുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത. എന്നിരുന്നാലും, ഇത് 15 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ മാത്രമേ പിന്തുണയ്ക്കൂ.
Realme 7- റിയല്‍മീ 7
റിയല്‍മി 7 ന് നര്‍സോ 20 പ്രോയില്‍ വരുന്ന അതേ മീഡിയടെക് ഹീലിയോ ജി 95 പ്രോസസറും 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന്റെ വില 14,999 രൂപയാണ്. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാനാകും. 48 എംപി പ്രൈമറി ക്യാമറയടക്കമുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് പിറകില്‍. മുന്നില്‍ 16 എംപി സെല്‍ഫി ക്യാമറയാണ്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി + ഡിസ്‌പ്ലേയാണ് ഫോണിന്. 33വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎച്ച് ബാറ്ററിയാണ് ഫോണിന്.