KSDLIVENEWS

Real news for everyone

ദേശീയപാതയിൽ വെള്ളംപൊങ്ങി അരമണിക്കൂർ ഗതാഗതം മുടങ്ങി; പല കാറുകളുടെയും അകത്തേക്ക് വെള്ളം കയറി

SHARE THIS ON

മൊഗ്രാൽ പുത്തൂർ∙ കനത്ത മഴയെ തുടർന്നു ദേശീയപാതയിലുണ്ടായ  വെള്ളക്കെട്ടിനെ തുടർന്നു ദേശീയപാതയിൽ ഗതാഗതം മുടങ്ങി. മൊഗ്രാൽപുത്തൂരിലാണ് വലിയ രീതിയിൽ വെള്ളം റോഡിൽ കെട്ടിനിന്നത്. ഇതേത്തുടർന്നു അരമണിക്കൂറോളം  ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ദേശീയപാതയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളം ഒഴുകി പോകുന്നതിനു ആവശ്യമായ ഒരുക്കിയിരുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു. പല കാറുകളുടെയും അകത്തേക്ക് വെള്ളം കയറി. ഇരുചക്രവാഹനങ്ങൾക്കു കടന്നു പോകാനായില്ല. ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ഏറെ സമയവും നിർത്തിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!