KSDLIVENEWS

Real news for everyone

വാസ്മി’ എത്തുന്നു, ഒക്ടോബര്‍ പകുതിയോടെ തുടക്കം; താപനില കുറയും, കാത്തിരിക്കുന്ന കാലത്തെ സ്വാഗതം ചെയ്യാൻ യുഎഇ

SHARE THIS ON

ദുബൈ: യുഎഇയില്‍ ഒക്ടോബര്‍ പകുതിയോടെ വാസ്മി സീസണ് തുടക്കമാകും. ഈ സീസണ്‍ ഡിസംബര്‍ 6 വരെ നീളും.

കടുത്ത ചൂടില്‍ നിന്നും മോചനം ലഭിക്കുന്ന കാലമാണിത്. വാസ്മി സീസണില്‍ പകല്‍ സമയം താപനില മിതമായ രീതിയിലായിരിക്കും. രാത്രിയാകുമ്ബോള്‍ പതിയെ പതിയെ തണുപ്പിലേക്ക് മാറും. ഈ സീസണിന്‍റെ അവസാന സമയമായ ഡിസംബറിലേക്ക് എത്തുമ്ബോള്‍ നല്ല തണുപ്പ് അനുഭവപ്പെടും. ഇത് ശൈത്യകാലത്തിന്‍റെ ആദ്യഘട്ടത്തിന്‍റെ തുടക്കമായാണ് കണക്കാക്കുന്നത്.

അല്‍ വാസ്മി ‘സഫാരി’ സീസണിനെ പിന്തുടരുകയും “സുഹൈല്‍” എന്ന നക്ഷത്രം ഉദിച്ചുയരുമ്ബോള്‍ ശരത്കാലത്തിന്റെ ആഗമനത്തെ അടയാളപ്പെടുത്തുകയും ചെയ്തുവെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ചെയർമാനും അറബ് യൂണിയൻ ഫോർ സ്‌പേസ് സയൻസസ് ആൻഡ് അസ്ട്രോണമി അംഗവുമായ ഇബ്രാഹിം അല്‍ ജർവാൻ പറഞ്ഞു.

ഡിസംബർ 6ന് അല്‍ വാസ്മി സീസണ്‍ അവസാനിക്കുന്നത് ശൈത്യകാലത്തിന്റെ തുടക്കമാണ്. ഈ മാറ്റം തണുപ്പുള്ള മാസങ്ങളുടെ ആരംഭത്തെ അടയാളപ്പെടുത്തുന്നു. ശൈത്യകാലത്തിന്റെ ആദ്യ ലക്ഷണങ്ങളാണിത്. അല്‍ വാസ്മിയുടെ ആരംഭം നിർണയിക്കാൻ ഗോത്രവർഗമായ ബദുക്കള്‍ പരമ്ബരാഗതമായി തെക്കൻ ചക്രവാളത്തിന് മുകളില്‍ സുഹൈലിന്റെയും സിറിയസിന്റെയും വിന്യാസം നിരീക്ഷിക്കുന്നുവെന്ന് അല്‍ ജർവാൻ വിശദീകരിച്ചു.

പകല്‍ സമയത്ത് 30°സെല്‍ഷ്യസ് മുതല്‍ 34°സെല്‍ഷ്യസ് വരെയും രാത്രിയില്‍ 12°സെല്‍ഷ്യസ് മുതല്‍ 18°സെല്‍ഷ്യസ് വരെ താഴുകയും ചെയ്യുന്ന താപനില ചെടികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍ തന്നെ ഈ സീസണ്‍ കൃഷിക്ക് അനുയോജ്യമാണ്. അല്‍ വാസ്മി സമയത്ത് പെയ്യുന്ന മഴ ഭൂമിക്ക് പ്രയോജനകരമാണ്. കുറഞ്ഞ ബാഷ്പീകരണ നിരക്ക് ഭൂഗർഭ ജലശേഖരം നിറയ്ക്കാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!