KSDLIVENEWS

Real news for everyone

നാട്ടിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിൽ കായിക മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളും വിവിധ മത്സരങ്ങളും ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്തുന്നു; ഡോക്ടർ നന്ദഗോപൻ എം ഐ.പി.എസ്, എ.എസ്.പി കാസർഗോഡ്

SHARE THIS ON

കുമ്പള: നാട്ടിൽ സമാധാനവും സൗഹാർദവും കാത്തു സൂക്ഷിക്കുന്നതിലും മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്നതിലും വർത്തമാന കാലത്ത് കായിക മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും  കൂട്ടായ്മകൾക്കും മത്സരങ്ങൾക്കും വലിയ പങ്കു വഹിക്കാനുണ്ടെന്ന് കാസർകോട് എ എസ് പി ഡോക്ടർ നന്ദഗോപൻ എം ( ഐ പി എസ്. A S P കാസറഗോഡ്) അഭിപ്രായപ്പെട്ടു.  

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി കുമ്പള ജെ കെ അക്കാദമിയിൽ നടന്ന ബ്ലോക്ക് തല കബഡി മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി ജയിംസ് അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ കബഡി മുൻ  താരം ജഗദീഷ് കുമ്പള,  കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ       മുഖ്യിഥികളായി.     

ജനപ്രധികളായ
സുകുമാരൻ കുതിരപ്പാടി, ഹനീഫ പാറ, ബി എ റഹിമാൻ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കായിക മേഖലകളിലെ പ്രമുഖരായ എ കെ ആരിഫ്, ലക്ഷ്മണ പ്രഭു, താജുദ്ദീൻ മൊഗ്രാൽ, ഖലീൽ മാസ്റ്റർ, ബി എൻ മുഹമ്മദലി, പൃഥ്വിരാജ് ഷെട്ടി, രവീന്ദ്രനാഥ് ( മുന്ന ), വിനയകുമാർ ആരിക്കാടി, മുഹമ്മദ് കുഞ്ഞി, നിസാം കൊടിയമ്മ തുടങ്ങിയവർ സംസാരിച്ചു.

ജോയിൻ ബി ഡി ഒ  പീതാംബരൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!